History

അൻപതില്പരം വർഷങ്ങൾക്കുമുമ്പ് വള്ളംകുളം പടിഞ്ഞാറേഭാഗത്തു ആരംഭിച്ച ചെറിയ പ്രവർത്തനമാണ് ഇപ്പോൾ ഇവിടെ മികച്ച നിലയിൽ ഉള്ളത്.  ചില മാതാപിതാക്കൾ ഒരുമിച്ചിരുന്നു ആരംഭിച്ച പ്രാർത്ഥന ഒരു സഭയായി വളർന്നു. അനേക മാതാപിതാക്കളുടെ അദ്വാനവും പ്രാർത്ഥനയും  ഇന്നത്തെ നിലയിൽ സഭ വളർത്തപ്പെടുവാൻ കാരണമായി. കഷ്ടപ്പാടുകളുടെ നടുവിലും പിതാക്കന്മാരുടെ കഷ്ടപ്പാടുകളുടെ ഫലമാണ് ഇന്ന് നല്ലനിലയിൽ ആരാധിക്കുവാൻ വേണ്ട സ്ഥല സൗകര്യങ്ങൾ ലഭിച്ചത്. എല്ലാ ഞായറാഴ്ചയിലും 100 ൽ പരം വിശ്വസികൾ ആരാധനയിൽ പങ്കെടുക്കുന്നു. ആത്മീയപരമായ അനേക പ്രവർത്തനങ്ങൾ ഇന്ന് ഈ സഭയിലുണ്ട്. പുത്രികാ സങ്കടനകൾ അവരുടെ നിലയിലുള്ള ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ദൈവം സഭയെയും വിശ്വാസ കുടുംബങ്ങളെയും മാനിച്ചു ഉയർത്തി. സുവിശേഷ വയലിൽ കഷ്ടപ്പെടുന്ന ദൈവദാസന്മാർക്കു കൈതാങ് നൽകുവാൻ കർത്താവു കൃപ ചെയ്തുകൊണ്ടിരിക്കുന്നു. ഈ സഭയിലെ അനേകർ ഇന്ന് ലോകത്തിൻ്റെ പല സ്ഥലങ്ങളിൽ കർത്തൃദാസന്മാരായി സേവനം ചെയ്യുന്നു.  എല്ലാ ഞായറാഴ്ചയും രാവിലെ 08 :00 മണി മുതൽ 09 :15 വരെ സൺ‌ഡേ സ്കൂൾ, 09 :30 മുതൽ 12 :30 വരെ സഭായോഗം, എല്ലാ മാസത്തിന്റെയും രണ്ടാം ഞായറാഴ്ച് സഭായോഗനന്തരം പി വൈ പി എ  ചൊവ്വാഴ്ചകളിലും രാവിലെ 10 :00 മുതൽ 12 :00 വരെ സോദരി സമാജം മീറ്റിംഗുകൾ ഓരോ ഭവനങ്ങളിലും, ബുധനാഴ്ച വൈകിട്ട് 06 :30 മുതൽ 08 :30 വരെ കോട്ടേജ് മീറ്റിങ്, വെള്ളിയച്ച രാവിലെ 10 :30 മുതൽ ഉച്ചക്ക് 01 :00 വരെ ഉപവാസ പ്രാർത്ഥന, മറ്റു ആത്മീയ കൂട്ടായ്മകളും നടക്കുന്നു. ഇത്രത്തോളം കൊണ്ടുവന്ന ദൈവത്തിനു സകല മാനവും മഹത്വവും അർപ്പിക്കുന്നു.