കോവിഡ്-19 പശ്ചാത്തലത്തിൽ ഗവണ്മെന്റ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ആരാധന ആരംഭിക്കും
*നിർദ്ദേശങ്ങൾ*
- കോവിഡ് പശ്ചാത്തലത്തിൽ ആരാധനാലയത്തിനുള്ളിൽ ഹസ്തദാനവും, ആലിംഗനവും പൂർണമായും ഒഴിവാക്കുക.
- ആരാധന 10 മണിക്ക് തുടങ്ങുന്നതിനാൽ എല്ലാവരും അരമണിക്കൂർ നേരത്തെയെങ്കിലും ആരാധനാലയത്തിൽ എത്തി ചേരേണ്ടതാണ്. പത്തു മണിക്ക് ശേഷം പുറത്തിരിക്കുന്ന സഹോദരങ്ങൾക്ക് ആരാധനാലയത്തിൽ പ്രവേശിക്കേണ്ടതിനാൽ ഈ സാഹചര്യത്തിൽ താമസിച്ചു വരുന്നത് പൂർണമായും ഒഴിവാക്കുക.
- തുമ്മുന്ന സമയത്തും ചുമക്കുന്ന സമയത്തും തൂവാല കൊണ്ട് മുഖം കൃത്യമായി പൊത്തി പിടിക്കേണ്ടതാണ്.
- ആരാധനാലയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് പാദരക്ഷകൾ നിങ്ങൾ കരുതിയിട്ടുള്ള കവറിൽ സൂക്ഷിക്കേണ്ടതാണ്.
- സാനിറ്റൈസർ ഉപയോഗിച്ച് കഴിഞ്ഞശേഷം മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കുവാൻ അനുവദിക്കുകയുള്ളൂ.
- ആരാധനാലയത്തിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.
- ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ നിലവിൽ ഉണ്ടെങ്കിൽ ഭവനത്തിൽ തന്നെ വിശ്രമിക്കേണ്ടതാണ്.
- 10 വയസിനു താഴെ പ്രായമുള്ളതും 65 വയസിനു മുകളിൽ പ്രായമുള്ളവർ ഈ അവസരത്തിൽ ആരാധനാലയത്തിൽ പ്രവേശിക്കുവാൻ അനുവദിക്കുന്നതല്ല.
- ആരാധനാലയത്തിനുള്ളിലും പരിസരങ്ങളിലും നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
- പ്രവേശിക്കുന്നതും പുറത്തു പോകുന്നതിനും ക്രമീകരിച്ചിട്ടുള്ള വാതിലിലൂടെ തന്നെ അത് ചെയ്യേണ്ടതാണ്.
- ഏതെങ്കിലും തരത്തിൽ ഗവണ്മെന്റ് പറയുന്ന മാനദണ്ഡങ്ങൾ തെറ്റിച്ചാൽ അതിന്റെ ഉത്തരവാദിത്തം അത് തെറ്റിക്കുന്ന വ്യക്തിക്ക് മാത്രമാണ്.