News Detail

കുന്നംകുളം ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 49 - മത് സെന്റർ കൺവെൻഷന് തുടക്കമായി

കുന്നംകുളംഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 49 - മത് സെന്റർ കൺവെൻഷന് തുടക്കമായി

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കുന്നംകുളം സെന്ററിന്റെ  49 - മത് കൺവെൻഷന് തുടക്കമായി. ജനുവരി 2 മുതൽ 5 ഞായർ വരെയുള്ള ദിവസങ്ങളിൽ പോർകുളം രെഹാബോത്ത് നഗറിൽ വച്ച്  നടക്കും. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ  സാം വർഗീസ് ,റെജി ശാസ്താംകോട്ട, ജോ തോമസ് ബാംഗ്ലൂർ , രാജൂ  ആനിക്കാട്, എം ജെ ഡേവിഡ് ബഹറിൻ എന്നിവർ  സംസാരിക്കും.  ഞായറാഴ്ച രാവിലെ 9 മണിക്ക് സെന്റ്ററിലെ സഭകളുടെ സംയുക്ത ആരാധനയും ഉണ്ടായിരിക്കും 

2-1-2025 വ്യാഴം വൈകിട്ട് കുന്നംകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ :സാം വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ പാസ്റ്റർ ജെയിൻ കെ സക്കറിയ അധ്യക്ഷത  വഹിച്ചു  പാസ്റ്റർ :റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തി. സെന്റർ ക്വയർ ഗാന സുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 3 - 1 - 2025 രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥനയും സഹോദരി സമാജ സമ്മേളനവും ഉച്ചകഴിഞ്ഞ് 2:30 PM പാസ്റ്റേഴ്സ് മീറ്റിങ്ങും നടക്കും. വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗത്തിൽ പാസ്റ്റർ : ജോ തോമസ് ബംഗ്ലൂർ മുഖ്യ പ്രഭാഷകൻ ആയിരിക്കും .