News Detail

ഐ പി സി കുന്നംകുളം സെൻറർ കൺവെൻഷൻ ആരംഭിച്ചു

ഇന്ത്യ പെന്തെകോസ്ത് ദൈവസഭ കുന്ദംകുളം സെൻറർ കൺവെൻഷൻ സെൻ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്തു.പാസ്റ്റർ ജെയിൻ സഖറിയ അധ്യക്ഷത വഹിച്ചു. ബ്രദർ ബാബു കെ സി  സ്വാഗതം പറഞ്ഞു പ്രസ്തുത യോഗത്തിൽ  പാസ്റ്റർ കെ ജെ തോമസ് കുമളി,  യോഹന്നാൻ 17 15 വചനത്തെ ആസ്പദമാക്കി സംസാരിച്ചു.ദൈവം അനുവദിക്കാതെ ദൈവമക്കളെ തകർക്കാൻ പിശാചിന് കഴിയില്ലെന്ന് പറഞ്ഞു വിശ്വാസികളെ ധൈര്യപ്പെടുത്തി. ഈ മഹായോഗം ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും പാസ്റ്റർമാരായ മധു പി കേ, (സെക്രട്ടറി) കെ എ വർഗീസ് (വൈസ് പ്രസിഡണ്ട്) സഹോദരന്മാരായ ബാബു കെ സി, (ജോയിൻ്റ് സെക്രട്ടറി) ഷാജു ചെറുവത്തൂർ ട്രഷറാർ എന്നിവർ നേത്രത്വം നൽകും