ഏറ്റുമാനൂരിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ കുന്നംകുളം സെൻറർ മിനിസ്റ്റർ സാം വർഗീസും ഭാര്യ ഗ്രേസ് സാമിനും പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. മരുമകന്റെ മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പരിക്കേറ്റ ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ദൈവജനങ്ങളുടെ പ്രാർത്ഥന ചോദിക്കുന്നു.