News Detail

കുന്നംകുളം സെന്ററിലെ ആരാധനാലയങ്ങൾ തുറക്കുന്നു

കുന്നംകുളം : ഐപിസി കുന്നംകുളം സെന്ററിലെ പല സഭകളിലും  ആരാധകൾ ആരംഭിക്കുന്നു.  ലോക്‌ഡൌൺ ആരംഭിച്ചതുമുതൽ നിർത്തിവെച്ച ആരാധനകളാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരംഭിക്കുന്നത്. നിലവിൽ ചൊവ്വന്നൂർ പെനിയേൽ സഭയിൽ രണ്ട് ആഴ്ചകളായി രണ്ടു സെക്ഷനുകളിലായി നടക്കുന്ന ആരാധനയിൽ സഭയിലെ ഭൂരിഭാഗം വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ ഇരുപതു മുതൽ പഴഞ്ഞി ഹെബ്രോൻ, പോർക്കുളം രഹബോത്ത്, കേച്ചേരി തുടങ്ങിയ സഭകളിൽ ആരാധന തുടങ്ങുന്നുണ്ട്. കോവിഡ് മഹാമാരി പൂർണമായി മാറുന്നതിനായി അനന്തമായി നമ്മുടെ ആരാധനാലയങ്ങൾ അടച്ചിടേണ്ടതില്ലെന്ന തിരിച്ചറിവുകളിലേക്ക് വിശ്വാസ സമൂഹം എത്തിയിരിക്കുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂടുതൽ സഭകളിൽ വരും ദിനങ്ങളിൽ ആരാധന ആരംഭിക്കും എന്നുകരുതുന്നു