News Detail

IPC Kerala State ഭക്ഷണകിറ്റുകൾ വിതരണം അവസാനഘട്ടത്തിൽ

IPC Kerala state *ഭക്ഷണകിറ്റുകൾ  വിതരണം  അവസാനഘട്ടത്തിൽ* 

കൊറോണ പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവ ദാസൻമാർക്കുള്ള ഭക്ഷണകിറ്റുകൾ വിതരണം *വിജയകരമായി പൂർത്തീകരണത്തിലേക്ക്.*

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലെയും   (സെൻ്ററുകളിൽ) വിതരണം പൂർത്തിയാക്കി, കോട്ടയം ജില്ലക്ക് പുറത്തുള്ള എല്ലാ സ്ഥലങ്ങളിലും അതതു സെൻറർ ഭാരവാഹികളാണ് വിതരണം നടത്തിയത്,  സെൻ്റർ ശുശ്രൂഷകൻമാർ അറിയിച്ച കണക്കുകൾ പ്രകാരം കിറ്റുകൾക്ക് ആവശ്യമായ പണം അതതു സെൻ്റർ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു സെൻ്റർ ഭാരവാഹികളാണ് വിതരണം നടത്തിയത്.  ഏറ്റവും അടുത്തുള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന  സൂപ്പർ മാർക്കറ്റിൽ നിന്നും അവരവർ പോയി  വാങ്ങുന്നതിനാണ് ക്രമീകരണം ചെയ്തത്, ദൂരപരിധി കൂടിയ സെൻ്ററിൽ (മലബാർ മേഖല) രണ്ടു മൂന്നു സൂപ്പർ മാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കി. 

മദ്ധ്യമേഖലയിൽ സഭകൾ അടുത്തായതിനാൽ ആളുകൾക്ക് കുറച്ചു കൂടി എളുപ്പമായി വിതരണ കേന്ദ്രങ്ങളിൽ നിന്നും കിറ്റുകൾ  കൈപ്പറ്റാൻ  സാധിച്ചു. 
 കിറ്റുകൾ വിതരണം വളരെ സുഗമമായ നടത്തിപ്പിന് സഹായിച്ചത് സെൻറർ ഭാരവാഹികളാണ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഈ പ്രവർത്തനം വിജയകരമായി നടപ്പിലാക്കാൻ ചെറിയതും വലുതുമായ തുകകൾ തന്നു സഹായിച്ച  എല്ലാ വ്യക്തികളോടും സഭകളോടും നിസീമമായ നന്ദി അറിയിക്കുന്നു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. 

ഐപിസി കേരള സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും സജീവമായി പ്രവർത്തിച്ചതിനാലാണ് ഈ സംരംഭം വിജയിപ്പിക്കാൻ സാധിച്ചത്. 

*മൂന്ന് ജില്ലകളിൽ കൂടി വിതരണം ചെയ്യുന്നതിന് എട്ടു ലക്ഷം രൂപ കൂടെ ആവശ്യമുണ്ട്* ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം  ജില്ലകളിൽ ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസൻമാരും കുടുംബങ്ങളും ഉണ്ട്.  

*150 രജിസ്റ്റേർഡ് അംഗങ്ങൾ, കൂടുതൽ ഉള്ള സഭകളും ശുശ്രൂഷകൻമാരും* പ്രാപ്തരായ വിശ്വാസികൾ  വ്യക്തിപരമായും യുദ്ധ കാലാടിസ്ഥാനത്തിൽ ചെയ്യുന്ന ഈ പ്രവർത്തനത്തിന് കൈ തുറന്നു സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 

ഞായറാഴ്ച രാവിലെ ഒരുമിച്ചു സഭായോഗം ഇല്ലെങ്കിലും സ്വന്തം ഭവനത്തിൽ ഒരുമിച്ചു ആരാധനയും പ്രാർത്ഥനയും നടത്തണമെന്ന് ഓർപ്പിക്കുന്നു.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിനു  വേണ്ടി 

 

പാസ്റ്റർ ഷിബു നെടുവേലിൽ, (സ്റ്റേറ്റ് സെക്രട്ടറി)*
ബ്രദർ P.M.ഫിലിപ്പ് (ട്രഷറർ)*

സഹായങ്ങൾ അയക്കേണ്ടത്:

IPC Kerala state council 
A/C Number. *13490200001343*

IFC: *FDRL0001349*
FEDERAL BANK, KUMBANAD