പ്രളയത്തിന്റെ ഭീകരതയിലും ചെറിയൊരു കൈത്താങ്ങായി ഐപിസി
കേരള സ്റ്റേറ്റ് കൗണ്‍സിൽ.
കുമ്പനാട്:- കേരള ജനതയെ എന്നു മാത്രമല്ല ലോക ജനതയ്ക്കു തന്നെ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു, 2018 ഓഗസ്റ്റിൽ ഉണ്ടായ ജലപ്രളയം. ജീവനും സ്വത്തിനും ഭീഷണി നേരിട്ട കേരള ജനത ഒരു വിധത്തിലാണ് പ്രളയത്തിൽ നിന്നും മുക്തി നേടിയത്. ഇന്ത്യ പെന്തക്കോസ്തു ദൈവസഭയ്ക്കും നഷ്ടങ്ങൾ പലവിധത്തിലായിരുന്നു, സഭ ഹോളുകൾ , പാഴ്സനേജുകൾ, വിശ്വാസ ഭവനങ്ങൾ,
തുടങ്ങി പട്ടിക നീണ്ടു. ഇതൊടാനുബന്ധിച്ചു കൗണ്‍സിൽ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്കും, ഐപിസി മധ്യ പ്രദേശ് സ്റ്റേറ്റിന്റെ സഹായവും വിവിധ ദൈവമക്കളുടെ സഹായങ്ങളും ചേർത്തു പ്രളയ ഭീകരതയിലും ചെറിയൊരു കൈതാങ്ങാകുവാൻ ഐപിസി കേരള സ്റ്റേറ്റിന് സാധിച്ചു.