ഐ.പി.സി ജനറൽ തിരഞ്ഞെടുപ്പ് - 2023
കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗണ്സിലിന്റെ 2023 - 2027 കാലഘട്ടത്തിലെ ഇലക്ഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആയതിൻപ്രകാരം കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് 2023 മെയ് 11 ന് രാവിലെ 10 മണിക്ക് ഐപിസി ജനറൽ കൗണ്സിലിന്റെ പൊതുയോഗവും മെയ് 17 ന് രാവിലെ 10 മണിമുതൽ 4 മണി വരെ വോട്ടെടുപ്പും നടക്കുന്നതാണ്.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ നിന്നും പ്രസിദ്ധീകരിച്ച ഇലക്ഷൻ നോട്ടിഫിക്കേഷൻ F NO. IPC - GEL - 01/ 2023 date.17th April, 2023 ഈ കത്തിനോടൊപ്പം വയ്ക്കുന്നു.
ഈ അറിയിപ്പ് സെന്ററിന്റെ കീഴിലുള്ള എല്ലാ സഭകളെയും സെന്റെറിന്റെ ഉത്തരവാദിത്വത്തിൽ നിർബന്ധമായും അറിയിക്കേണ്ടതാണ്.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ
സെക്രട്ടറി
ഇലക്ഷൻ നോട്ടിഫിക്കേഷൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.