ഐ. പി. സി.യുടെ ചരിത്രത്തിലെ പുതിയ അധ്യായത്തിനു ആരംഭം കുറിച്ചു.
സഭയുടെ കേന്ദ്ര ഓഫീസ് മുതൽ പ്രാദേശിക സഭ വരെയുള്ള എല്ലാ വിവരങ്ങളും ഒരു വിരൽ തുമ്പിലെ സ്പർശനത്താൽ വീക്ഷിക്കാവുന്ന രീതിയിൽ സംവിധാനം ചെയ്ത ipc.live വെബ് പോർട്ടലിൻറെ ഉത്‌ഘാടനം ഐപിസി ജെനറൽ കൺവെൻഷനോടനുബന്ധിച്ചു ജെനറൽ സെക്രെട്ടറി റെവ. ഡോ. കെ സി ജോൺ നിർവഹിച്ചു. ജെനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തി. ഐപിസി കേരളാ സ്റ്റേറ്റിന്റെ ചുമതലയിൽ 3 വർഷമായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് ഇത് പൂർത്തീകരിച്ചത്. സ്റ്റേറ്റ് ഓഫീസ് മാനേജർ മാത്യൂസ് വർഗീസ് ആണ് ഇതിന്റെ രൂപകല്പന ചെയ്തതു. ഉത്‌ഘാടന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ആമുഖ പ്രസംഗം നടത്തി. മാനേജർ മാത്യൂസ് വർഗീസ് വെബ് പോർട്ടലിനെപ്പറ്റി വിശദീകരണം നൽകി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് ട്രീഷറർ ജോയ് തനവേലിൽ എന്നിവർ ആശംസ അറിയിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് ആയ പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ സി സി എബ്രഹാം, മോനി കരിക്കം, ജനറൽ, സ്റ്റേറ്റ് കൌൺസിൽ അംഗങ്ങൾ അഡ്മിനിസ്റ്റാർട്ടീവ് ഓഫീസ് സ്റ്റാഫുകളായ സജി എം വർഗീസ് , സുനിൽ വർഗീസ് പൂപ്പള്ളിൽ, എബിൻ ഇ സ് എന്നിവർ സന്നിഹിതരായിരുന്നു.