News Detail

Br.Joy Thanavelil IPC Kerala State Treasurer

              വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ ......

പ്രീയ വിശ്വാസി സമൂഹമേ നാം ജീവിക്കുന്ന സമൂഹത്തിന്റെ വേദനക്ക് നേരെ നമുക്ക് കണ്ണടയ്ക്കാനാകുമോ! നാലു വര്ഷങ്ങള്ക്കു മുൻപ് കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ഞാൻ മുൻകൈയെടുത്തു നാലു ഡയാലിസിസ് യൂണിറ്റുകൾ വാങ്ങുകയും രണ്ടു സ്റ്റാഫുകൾ അതിനായി നിയമിക്കുകയും ചെയ്തു. ഈ ഡയാലിസിസ്  യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഇന്ന് വരെയും  നടന്നു വരുന്നു. അവിടെ ചികിത്സ സഹായം ആവശ്യപ്പെട്ടു വരുന്നവരെയും, അതിനായി എന്നെ വ്യക്തിപരമായി സമീപിക്കുന്നവരുടെയും,ഐപിസി കേരള സ്റ്റേറ്റ് ഓഫീസിൽ ലഭിക്കുന്ന അപേക്ഷകളുടെയും എണ്ണം വർധിച്ചു വരുന്നതിന്റെയും അടിസ്ഥാനത്തിലാണ്  ഞാൻ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നത്. 


നമ്മുടെ ഐ പി സി പ്രസ്ഥാനത്തിൽ കിഡ്‌നി സംബന്ധമായ രോഗത്താൽ, ചികിത്സയിലും ഡയാലിസിസിലും ഏർപ്പെട്ടു മരണത്തെ മുഖ മുഖം കണ്ടു ജീവിതം തള്ളി നീക്കുന്നവരും, കാൻസർ പോലുള്ള മാരക രോഗത്തിനടിമപ്പെട്ടു കഷ്ടം അനുഭവിക്കുന്നവരുമായി അനേകരുണ്ട്.അവരിൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധികളാൽ ഭാരപ്പെടുന്നവരാണ്. സഹ വിശ്വാസികളെന്ന നിലയിൽ അവരെ സഹായിക്കുന്നതിനായി നമുക്ക് ഒന്നിക്കാം.


ഐപിസി വെബ് പോർട്ടൽ എന്ന സംഭരഭത്തിലൂടെ  മേൽപ്പറഞ്ഞ രോഗത്താൽ ഭാരപ്പെടുന്നവരുടെ എണ്ണം സാമ്പത്തിക സ്ഥിതി ,രോഗാവസ്ഥ എന്നിവ കൃത്യമായറിയാൻ ക്രമീകരണം ചെയ്തുവരുന്നു.അങ്ങനെയുള്ളവർക്ക് സാമ്പത്തിക സഹായവും, കൗൺസിലിംഗും നൽകുവാനും താത്പര്യപ്പെടുന്നു.ആഴത്തിലേക്ക് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ സഹായങ്ങളും നിർദേശങ്ങളും ഞങ്ങളെ ദയവായി അറിയിക്കുക. 
             

എന്ന് 
ക്രിസ്തുവിൽ നിങ്ങളുടെ  സഹോദരൻ 
ജോയ് താനവേലിൽ ( IPC KERALA STATE  TREASURER )