News Detail

ദൈവത്തിൻ്റെ ഭുജം വെളിപ്പെട്ടാൽ അസാധ്യങ്ങൾ സാധ്യമാകും: Pr. കെ സി തോമസ്

ദൈവത്തിൻ്റെ ഭുജം വെളിപ്പെട്ടാൽ അസാധ്യങ്ങൾ സാധ്യമാകും: Pr. കെ സി തോമസ്.                                                വടക്കഞ്ചേരി : ഇന്ത്യാ പെന്തെകോസ്ത് ദൈവ സഭയുടെ കേരളാ സംസ്ഥാന കൺവെൻഷന് അനുഗ്രഹീത തുടക്കം. പാലക്കാട് വടക്കഞ്ചേരി യ്ക്ക് സമീപം തേവർക്കാട്ട് കൺവെൻഷൻ സെൻ്ററിൽ തയ്യാർ ആക്കിയ പന്തലിലാണ് നവംബർ 29 മുതൽ ഡിസംബർ 3 വരെ കൺവെൻഷൻ നടക്കുന്നത്. ദൈവത്തിൻ്റെ ഭുജം വെളിപ്പെട്ടാൽ അസാധ്യങ്ങൾ സാധ്യമാകും: pr.k c തോമസ്  സ്റ്റേറ്റ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വൈസ് പ്രസിഡൻ്റ് Pr. എബ്രഹാം ജോർജ് അധ്യക്ഷനായിരുന്നു.       

   

 ദൈവദാസന്മാരയ  K J തോമസ് കുമിളി, വർഗീസ് എബ്രഹാം റാന്നി എന്നിവർ ദൈവവചനം പ്രസംഗിക്കുകയും കൺവെൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് , കൗൺസിൽ അംഗങ്ങൾക്ക് പുറമേ വിപുലമായ കമ്മിറ്റി ഇതിനായി പ്രവർത്തിക്കുന്നു. പകലിൽ ഉണർവ്വ് യോഗങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും എന്ന് Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.