News Detail

കേരളാ സ്റ്റേറ്റ് കൗണ്സിലിന്റെ ഔദ്യോഗിക വിശദീകരണം

ഔദ്യോഗിക വിശദീകരണം

 

06/06/2023 ചൊവ്വാഴ്ച കുമ്പനാട് കൗൺസിൽ ഹോളിൽ കേരളാ സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗ്‌ നടന്നു കൊണ്ടിരിക്കുമ്പോൾ നടന്ന സംഭവങ്ങളുടെ ഔദ്യോഗിക വിശദീകരണം.

കുമ്പനാട് :ചൊവ്വാഴ്ച രാവിലെ ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗ്‌ നടന്നു കൊണ്ടിരിക്കുമ്പോൾ  സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ കൗൺസിലിൽ വായിക്കേണ്ട കത്തുകൾ പരസ്യമായി വായിച്ചു കൊണ്ടിരിക്കെ അപരിചിതനായ ഒരു ചെറുപ്പക്കാരൻ അനുവാദം കൂടാതെ കൗൺസിൽ ഹോളിനുള്ളിൽ പ്രവേശിച്ച്  കൗൺസിൽ യോഗത്തിന്റെ വിഡിയോയും ഫോട്ടോയും തന്റെ മൊബൈലിൽ പകർത്തുന്നത്  സെക്രട്ടറിയുടെ ശ്രദ്ധയിൽ  പെട്ടു . ആരാണ് വിഡിയോ പിടിക്കുന്നത് എന്ന് പരസ്യമായി അദ്ദേഹം ചോദിച്ചു.  കൗൺസിൽ ഹാളിന് പുറത്ത് സെക്യൂരിറ്റി വേഷം ധരിച്ചിരുന്ന ഒരു വ്യക്തിയും ഉണ്ടായിരുന്നു. പെട്ടെന്ന് കൗൺസിൽ ഹോളിലുണ്ടായിരുന്ന, സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആ വ്യക്തികൾക്ക് നേരെ കാര്യം ചോദിച്ച് കൊണ്ട് തിരിഞ്ഞപ്പോൾ അവർ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് സംശയത്തിനിടയായി. കൗൺസിലംഗങ്ങളായ ചിലർ പിൻതുടർന്ന് അവരെ പിടിക്കുകയും കൗൺസിൽ ഹാളിൽ എക്സിക്യുട്ടീവ്സിന്റെ മുമ്പിൽ കൊണ്ട് വന്ന് ചോദ്യം ചെയ്ത് കാര്യങ്ങൾ മനസിലാക്കി ചെറുപ്പക്കാരനായ വ്യക്തി പിടിച്ച വീഡിയോയും ഫോട്ടോയും ഡിലീറ്റ് ചെയ്ത് ഇരുവരെയും മടക്കി അയച്ചു.

ഇതല്ലാതെ കൗൺസിൽ ഹാളിന്റെ ഉള്ളിൽ വച്ച് കൗൺസിൽ അംഗങ്ങൾ ആരും തന്നെ ആരെയും മർദ്ദിക്കുകയോ ഉപദ്രവിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. ഇതല്ലാതെ മറ്റൊന്നും നടന്നതായി അറിവുള്ളതല്ല.

സംഭവം നിമിത്തം അജണ്ട പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തുടർ കൗൺസിൽ നടത്താൻ തീരുമാനിച്ച് യോഗം പിരിഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റ് വാർത്തകൾ അനൗദ്യോഗികമാണ്.

ഐ.പി.സി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിനു വേണ്ടി

ആജ്ഞാനുസരണം

Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ

സെക്രട്ടറി

കത്ത് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.