ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം - 2023
കുമ്പനാട് :ഐ.പി.സി കേരളാ സ്റ്റേറ്റ് 2023 – ലെ ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു. മീറ്റിംഗിന്റെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കുകയും ആദ്യ സെഷൻ 9.30 മുതൽ 1 മണി വരെയും, രണ്ടാമത്തെ സെഷൻ 1.30 മുതൽ ആരംഭിക്കുകയും 4 മണിയോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്യും.
ചിന്താവിഷയം: നാം പുതിയ നിയമത്തിന്റെ ശുശ്രൂഷകന്മാർ. (2 കൊരി.3:6)
ശുശ്രൂഷകന്മാർ ആദിയോടന്തം നിർബന്ധമായും സംബന്ധിക്കണം. അറ്റൻഡൻസ്, ഫീഡ് ബാക്ക് എന്നിവ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ ആയിരിക്കും.
ജില്ല തിരിച്ച് നടക്കുന്ന യോഗങ്ങളുടെ വിവരങ്ങൾ
District |
Date |
Place |
തിരുവനന്തപുരം
|
March 6 |
IPC ജയോത്സവം വർഷിപ്പ് സെന്റർ, നാലാഞ്ചിറ
|
കൊല്ലം,ആലപ്പുഴ, പത്തനംതിട്ട
|
March 7 |
IPC ഹെബ്രോൻ ചാപ്പൽ കുമ്പനാട് |
കോട്ടയം,ഇടുക്കി
|
March 8 |
IPC തിയളോജിക്കൽ സെമിനാരി കോട്ടയം
|
എറണാകുളം, തൃശൂർ
|
March 9 |
IPC ഹെബ്രോൻ ചർച്ച് ഒന്നാം മൈൽ പെരുമ്പാവൂർ
|
പാലക്കാട്
|
March 13
|
IPC ശാലേം നെന്മാറ
|
മലപ്പുറം
|
March 14
|
IPC കർമ്മേൽ ചർച്ച് എടക്കര
|
കോഴിക്കോട്,കണ്ണൂർ, വയനാട്,കാസർഗോഡ് |
March 15 |
IPC ഫിലദൽഫിയ ചർച്ച് കോഴിക്കോട് |
രജിസ്ട്രേഷൻ സൗകര്യങ്ങളും നിബന്ധനകളും ചുവടെ ചേർക്കുന്നു.
• രജിസ്റ്റർ ചെയ്യുന്നതിന് അവരവർ ഐഡി കാർഡുമായി എത്തേണ്ടതാണ്. മറ്റൊരാൾ വശം കൊടുത്തു വിട്ടാൽ സ്വീകരിക്കുന്നതല്ല.
• ഐഡി കാർഡ് ഇല്ലാത്തതും, പി ജി കോഴ്സ് പൂർത്തീകരിച്ച കർത്തൃ ദാസന്മാർക്ക് പ്രത്യേകം കൗണ്ടർ ഉണ്ടായിരിക്കുന്നതാണ്.
• രജിസ്ട്രേഷൻ കൗണ്ടറിൽ കോൺഫറൻസിന്റെ ഫീസ് മാത്രമേ സ്വീകരിക്കയുള്ളൂ. രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ Receipt SMS ആയി ലഭിക്കുന്നതായിരിക്കും. മറ്റേതെങ്കിലും അക്കൗണ്ടിൽ സംഭാവന അടയ്കുവാൻ താത്പര്യപ്പെടുന്നെങ്കിൽ രജിസ്ട്രേഷനു ശേഷം സ്വീകരിക്കുന്നതായിരിക്കും.
• ഈ പ്രാവശ്യം ഓൺലൈനായി രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും. https://www.ipc.live/online-donations/ വഴിയോ Pastor Wall വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്ന പണം മൂന്നാം ദിവസമേ അക്കൗണ്ടിൽ വരികയുള്ളൂ. ആയതിനാൽ കോൺഫറൻസിന് 3 ദിവസം മുമ്പ് രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കു , പണം അക്കൗണ്ടിൽ വന്നതിനു ശേഷമേ SMS വഴി Receipt ലഭിക്കയുള്ളൂ.
• Pastor Wall - ൽ മെമ്പറായവർക്ക് ഓൺലൈൻ വഴി Feed Back ഫോം ഫിൽ ചെയ്യാവുന്നതാണ്.
ശുശ്രൂഷക സമ്മേളനത്തിന്റെ വേദികളിൽ നമ്മുടെയിടയിലുള്ള സ്നേഹവും ഐക്യതയും ഉറപ്പിക്കുന്നതിനും നാം എല്ലാവരും ആത്മാർത്ഥമായി ഉത്സാഹിക്കണം അന്നേ ദിവസം മീറ്റിംഗിൽ ആദിയോടന്തം പങ്കെടുത്ത, ഒരുമിച്ച് അനുഗ്രഹം പ്രാപിച്ച് കടന്നു പോകുവാൻ വേണ്ടി നാം എല്ലാവരും ആത്മാർഥമായി പ്രാർത്ഥിക്കുകയും ഉത്സാഹിക്കുകയും ചെയ്യുക.
സെന്ററിലെ എല്ലാ ശുശ്രൂഷകന്മാരും ആദിയോടന്തം നിർബന്ധമായും പങ്കെടുക്കണമെന്ന് കേരളാ സ്റ്റേറ്റ് ഭാരവാഹികൾ അറിയിച്ചു.
Pr.Daniel Konnanilkkunnathil
Secretary
ശുശ്രൂഷക സമ്മേളനത്തിന്റെ കത്ത് കാണുന്നതിനായി ഇവിടെ click ചെയ്യുക.