News Detail

31-മത് ഹെബ്രോൻ ബൈബിൾ കോളേജ് (P G) ഗ്രാജുവേഷൻ നടന്നു.

31-മത് ഹെബ്രോൻ ബൈബിൾ കോളേജ് (P G) ഗ്രാജുവേഷൻ നടന്നു.

കുമ്പനാട്: 31-മത് ഹെബ്രോൻ ബൈബിൾ കോളേജ് (P G) ഗ്രാജുവേഷൻ നടന്നു.81 ദൈവ ദാസന്മാർ  ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ കേരളാ സ്റ്റേറ്റ്  അംഗീകൃത ശുശ്രൂഷകന്മാരാകുന്നതിനു വേണ്ടിയുള്ള HBC (P G) കോഴ്സ് പൂർത്തീകരിച്ച് സുവിശേഷ വയലിലേക്ക്.ഇന്ന് കുമ്പനാട് ഹെബ്രോൻപുരത്ത്  വച്ച് അനുഗ്രഹീതമായാ നിലയിൽ  ഗ്രാജുവേഷൻ നടത്തപ്പെട്ടു.

ഐ പി സി കേരളാ സ്റ്റേറ്റ്  വൈസ് പ്രസിഡന്റ് പാസ്റ്റർ   എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ കെ സി തോമസ് ഉദ്‌ഘാടനം നിർവഹിച്ചു.പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ  വചനം ശുശ്രൂഷിക്കുകയും,പാസ്റ്റർ രാജു ആനിക്കാട് ,Bro.പി എം ഫിലിപ്പ്, Bro.ജെയിംസ് ജോർജ് വേങ്ങൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഐപിസി കേരള സ്റ്റേറ്റ്  ഹെബ്രോൻ ബൈബിൾ കോളേജ് (P G) ബോർഡ് അംഗങ്ങൾ  നേതൃത്വം നൽകിയ ഗ്രാജുവേഷൻ ശുശ്രൂഷയ്ക്ക് കൺവെൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിച്ചു.