News Detail

Transfer - 2023

കർത്താവിൽ പ്രീയ സെന്റർ ശുശ്രൂഷകന് സ്നേഹ വന്ദനം.

കുമ്പനാട്: 2023 ലേക്കുള്ള ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റ ക്രമീകരണങ്ങൾ ചെയ്യുവാൻ

13/12/2022 കൂടിയ സ്റ്റേറ്റ് പ്രസ്ബിറ്ററി തീരുമാനിച്ചു.

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1. സെന്റെറിൽ നിന്നും സ്ഥലംമാറ്റം സംബന്ധിച്ച് ശുപാർശ ചെയ്യാമെങ്കിലും ഇതു സംബന്ധിച്ച പൂർണ തീരുമാനമെടുക്കുന്നത് സ്റ്റേറ്റ് പ്രസ്ബിറ്ററിയാണ്.  പ്രസ്ബിറ്റിറിയുടെ തീരുമാനം സെന്ററും ശുശ്രൂഷകന്മാരും അംഗീകരിക്കേണ്ടതാണ്.

2. പുതിയ നിയമനങ്ങൾ സെന്റര് പ്രസ്ബിറ്ററി നടത്തുവാൻ പാടില്ല.

3. അംഗീകൃത ഐഡന്റിറ്റി കാർഡുള്ള ശുശ്രൂഷകന്റെ സ്ഥലം മാറ്റം മാത്രമേ സബ്മിറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.

4. സ്ഥലമാറ്റം ശുപാർശ ചെയ്യുന്ന എല്ലാ സഭകളും 2022 വരെയുള്ള മെമ്പർഷിപ്പും രെജിസ്ട്രേഷനും പുതുക്കിയിരിക്കണം.

5.സഭ നൽകേണ്ടതിനു പ്രസ്ബിറ്ററിയിൽ ശുപാർശ നൽകുന്ന ശുശ്രൂഷകന്മാരുടെ എണ്ണത്തിനനുസരിച്ച് സെന്ററിൽ ഒഴിവുകൾ ഉണ്ടായിരിക്കേണം.

6.സെന്ററിന് പുറത്തേക്ക് ശുശ്രൂഷകനെ അയയ്ക്കുന്ന സഭയിലേക്കു പ്രസ്ബിറ്ററിയിൽ നിന്നും ശുശ്രൂഷകനെ നിയമിക്കേണ്ടതിനു സഭയോ, തത്തുല്യമായ സഭയോ ഒഴിച്ചിടേണ്ടതാണ്.അല്ലായെങ്കിൽ പുറത്തേയ്ക്കു പോകുന്ന ശുശ്രൂഷകന് യോഗ്യമായ സഭ ലഭിയ്ക്കാതെ വരും. സെന്ററിന് പുറത്തേയ്ക്ക്ക്ക് വിടുന്ന ശുശ്രൂഷകന് സെന്റർ തന്നെ മറ്റ് സെന്ററിൽ സഭ കണ്ടെത്തി വിവരം അറിയിക്കേണ്ടതാണ്.

7.പ്രസ്ബിറ്ററിയുടെ കീഴിലുള്ള സഭയെയോ, മറ്റൊരു സെന്ററിലെ സഭയെയോ കൗണ്സിലിന്റെ അനുവാദത്തോടു കൂടി മാത്രമേ സെന്ററിൽ ചേർക്കുവാ പാടുള്ളു.

8.ഒരു ലോക്കൽ സഭയിലെ ശുശ്രൂഷകന്റെ ശുശ്രൂഷ കാലയളവ് 3 വർഷമാണ്. സഭ ഐക്യകണ്ഠേന ആവശ്യപ്പെട്ടാൽ ശുശ്രൂഷകന് സഭയിൽ തുടരാവുന്നതാണ്.ഭിന്നാഭിപ്രായമുണ്ടെങ്കിൽ 3 വർഷ കാലാവധി കഴിഞ്ഞ ശുശ്രൂഷകന്മാർക്ക് സ്ഥലംമാറ്റത്തിന് ശുപാർശ നൽകേണ്ടതാണ്.

9. 2023 ലെ ട്രാൻസ്ഫർ ജനുവരി 1 മുതൽ വെബ്പോർട്ടൽ വഴി സബ്മിറ്റ് ചെയ്യാവുന്നതാണ്. 2023 ഏപ്രിൽ 30 ന് വർഷത്തെ സ്ഥലമാറ്റം പൂർത്തീകരിക്കേണ്ടതിനാൽ സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കാൻ അഭ്യർത്ഥിക്കുന്നു. 2023 ലെ ട്രാൻസ്ഫർ ജനുവരി 31 നകം വെബ്പോർട്ടൽ വഴി submit ചെയ്യേണ്ടതാണ്.

Pastor Transfer 2023 വെബ്‌പോർട്ടൽ വഴി ചെയ്യേണ്ട വിധം

1.പാസ്റ്റർ

Pastor wall- കയറി menu വിലെ Transferഓപ്ഷനിൽ കൂടെ Request ചെയ്യാം.

2. സഭകൾ

സഭയുടെ വെബ്പോർട്ടലിൽ കയറി സഭയുടെ Profileസെലക്ട്ചെയ്യുക ശുശ്രൂഷകന്റെ ഫോട്ടോയുടെ താഴെ Request Transfer എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

 3. സെന്റർ

           a) സെന്ററിനുള്ളിലെ മാറ്റം

Pastor Register- ശുശ്രൂഷകന്റെ പേരിനു നേരെ view select ചെയ്യുക RequestTransfer എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ Select Transfer Type,Select Church,Select Transfer Yrear ശേഷം Save ചെയ്യുക.

      b) സെന്ററിന് പുറത്തേയ്ക്കുള്ള മാറ്റം

മുകളിൽ പറഞ്ഞിരിക്കുന്ന പ്രോസസ്സ് ചെയ്യുമ്പോൾ Select outside Centre, Transfer Year കൊടുത്ത് Save ചെയ്യുക.

      c) ശുശ്രൂഷകൻ അവധിയിൽ പ്രവേശിച്ചാൽ

 മുകളിൽ പറഞ്ഞിരിക്കുന്ന പ്രോസസ്സ് ചെയ്യുമ്പോൾ Leave, Select Transfer Year ശേഷം Save ചെയ്യുക.

       d) ശുശ്രൂഷകന് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റം

 മുകളിൽ പറഞ്ഞിരിക്കുന്ന പ്രോസസ്സ് ചെയ്യുമ്പോൾ Outside Country, Select Transfer Year ശേഷം Save ചെയ്യുക.

                                 വിശദമായി അറിയുവാൻ www.ipc.live/downloads/ open ചെയ്യുക.

പുതുവത്സരത്തിൽ എല്ലാവിധ ദൈവീക അനുഗ്രഹങ്ങളും ലഭിക്കേണ്ടതിന് നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

Pr.Daniel Konnanilkkunnathil

Secretary

 

സ്ഥലംമാറ്റത്തെ സംബന്ധിച്ചുള്ള  കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.