News Detail

ഐപിസി കേരളാ മിഷൻ ബോർഡ് പ്രവർത്തനോദ്‌ഘാടനം

ഐപിസി കേരളാ മിഷൻ ബോർഡ് പ്രവർത്തനോദ്‌ഘാടനം.

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് മിഷൻ ബോർഡിന്റെ 2022-2025പ്രവർത്തന ഉത്ഘാടനം 15/11/2022 ചൊവ്വാഴ്ച കുമ്പനാട് കൗൺസിൽ ഹാളിൽ വച്ചു നടന്നു.കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ.എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ ഈ മീറ്റിംഗിൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.കെ സി തോമസ് ഉത്ഘാടനം നടത്തി.

കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ.ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് മിഷൻ ബോർഡ് ട്രഷാർ  ബ്രദർ.വിൻസെന്റ് തോമസ്   -   പാസ്റ്റർ.ബേബി ജേക്കബ്, പാസ്റ്റർ ബേബി വർഗീസ് എന്നിവരിൽ നിന്ന് ആദ്യ സംഭാവനകൾ സ്വീകരിച്ചു. കേരള സ്റ്റേറ്റ് എക്‌സികുട്ടിവ് ആശംസകൾ അറിയിച്ചു.

   കേരള മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സണ്ണി എബ്രഹാം കൃതജ്ഞത പറയുകയും ചെയ്തു. മിഷൻ ബോർഡ് എക്സിക്കുട്ടിവ്സ് ആയിരിക്കുന്ന ചെയർമാൻ പാസ്റ്റർ സണ്ണി എബ്രഹാം, വൈസ് ചെയർമാൻ പാസ്റ്റർ റ്റിജു ചാക്കോ, സെക്രട്ടറി ബ്രദർ സണ്ണി എബ്രഹാം പിറവം , ജോയിന്റ് സെക്രട്ടറി ബ്രദർ  റോയ് ആന്റണി ,ട്രഷാർ  ബ്രദർ വിൻസെന്റ് തോമസ്, എക്സിക്കുട്ടിവ് മെമ്പർ പാസ്റ്റർ ബേബി ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.