കുമ്പനാട് :കർത്താവിൽ പ്രിയ ശുശ്രൂഷകനും സഭയ്ക്കും സ്നേഹ വന്ദനം.
ദൈവകൃപയാൽ നമ്മുടെ സഭയുടെ പ്രവർത്തനങ്ങൾ അനുഗ്രഹമായി നടന്നുകൊണ്ടിരിക്കുന്നു.2022 ലെ സഭാ രജിസ്ട്രേഷനും മെമ്പർഷിപ്പ് ശേഖരണവും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടിയാണ് ഈ കത്തെഴുതുന്നത്.
ഈ വർഷം മെമ്പർഷിപ്പിന്റെ കൂടെ ഒരംഗത്തിൽ നിന്നും 10 രൂപ വീതം സംഭാവനയായി സ്വീകരിക്കുവാൻ കൗൺസിൽ തീരുമാനിച്ചു.ആയതിനാൽ 2022 ലെ രജിസ്ട്രേഷൻ & മെമ്പർഷിപ്പിന്റെ കൂടെ ഈ തുക എങ്ങനെ നൽകാമെന്ന് ചുവടെ വിശദീകരിക്കുന്നു.
- മെമ്പർഷിപ്പ് ഫീസ് ഡാഷ് ബോർഡ് വഴി രജിസ്റ്റർ ചെയ്ത മെമ്പേർസിന്റെ ലിസ്റ്റ് സബ്മിറ്റ് ചെയ്ത് തുക ഓൺലൈനായോ ഓഫ്ലൈനായോ കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതു പോലെ അടയ്ക്കേണം.
- സംഭാവന ഐപിസി കേരളാ സ്റ്റേറ്റിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കണം. ബാങ്ക് സ്ലിപ്പിൽ Church ID,Church Name എന്നിവ എഴുതി ipckerala@gmail.com ലേക്ക് അയച്ചെങ്കിൽ മാത്രമേ ഓഫീസിൽ രസീത് തയ്യാറാക്കുവാൻ സാധിക്കുകയുള്ളൂ.
വെബ്പോർട്ടൽ സബ്സ്ക്രൈബ് ചെയ്യാത്ത സഭകൾ വെറും 1000/- രൂപ നൽകി ആജീവനന്തമായി സബ്സ്ക്രൈബ് ചെയ്ത് സ്വന്തമായി ചെയ്യുന്നത് നന്നായിരിക്കും.
വെബ്പോർട്ടലിലൂടെ താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- സഭാംഗങ്ങളുടെ പേര് പൂർണ്ണ രൂപത്തിൽ ആയിരിക്കേണം, അതായത് ഏതെങ്കിലും ഗവണ്മെന്റ് രേഖപ്രകാരമുള്ള ഔദ്യോഗിക പേരായിരിക്കേണം.
- ഒരു കുടുംബത്തിന്റെ ഗൃഹനാഥന്റെ / ഗ്രഹനാഥയുടെ പൂർണ വിലാസം കത്തയച്ചാൽ ലഭിക്കും വിധം വെബ്പോർട്ടലിൽ അപ്ഡേറ്റഡ് ചെയ്യണം.
- എല്ലാ അംഗങ്ങളുടെയും ജനന തീയ്യതി രേഖപ്പെടുത്തണം. ഏതെങ്കിലും വിധത്തിൽ അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ ജനിച്ച വർഷം 01/ 01/ വർഷം, എന്ന ഫോർമാറ്റിൽ രേഖപ്പെടുത്തണം.
- ഐപിസിയിൽ അംഗത്വം എടുത്ത തീയ്യതി രേഖപ്പെടുത്തണം , മൊബൈൽ നമ്പർ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം.
- അതതു സഭകളിലെ അംഗങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച ഉത്തരവാദിത്വം അതത് സഭകൾക്ക് തന്നെ ആയിരിക്കേണം.
- രജിസ്റെർഡ് മെമ്പേഴ്സ്: സഭയിലെ സ്നാനമേറ്റ അംഗങ്ങളാണ് രജിസ്റെർഡ് മെമ്പേഴ്സ
- ഫാമിലി മെമ്പേഴ്സ് : കുട്ടികളും,സ്നാനപ്പെടാത്ത മുതിർന്നവരുമാണ് ഫാമിലി മെമ്പേഴ്സ്.
- ഓരോ സഭയും നിർബന്ധമായും കുടുംബ രജിസ്റ്റർ വ്യക്തമായും പൂർണമായും പൂരിപ്പിച്ച സഭയിൽ സൂക്ഷിക്കേണ്ടതാണ്.
- വെബ്പോർട്ടലിൽ മെമ്പേഴ്സ് ഡ്യൂസ് കാല്കുലേഷൻ സബ്മിറ്റ് ചെയ്തതിനു ശേഷം ഒക്ടോബര് 30 വരെയുള്ള രെജിസ്റ്റഡ് മെമ്പേഴ്സിന്റെ എണ്ണം അനുസരിച്ചു ഒരു രൂപ വീതം സെന്ററിന് നൽകണം.
- സഭയുടെ രജിസ്ട്രേഷൻ ഫീസായ 100 രൂപയും 4 രൂപാ വീതമുള്ള മെമ്പർഷിപ് ഫീസും ഓൺലൈൻ ആയിട്ടോ ബാങ്ക് അക്കൗണ്ടിൽ നേരിട്ടോ പണം നിക്ഷേപിക്കാവുന്നതാണ്. ഇപ്രകാരം നിക്ഷേപിക്കുന്ന തുകയെ സംബന്ധിച്ച സ്ലിപ്പിന്റെ കോപ്പി ipckerala@gmail.com എന്ന ഈമെയിലിൽ അയയ്ക്കണം.
- ബാങ്ക് ഡീറ്റെയിൽസ് ipc.live/ Download ൽ ലഭ്യമാണ്.
- രജിസ്ട്രേഷന്റെയും അംഗത്വത്തിന്റയും ഫീസ് നവംബർ 1 മുതൽ ഓൺലൈനായോ ബാങ്ക് മുഖേനയോ സ്വീകരിക്കുന്നതാണ്.
- പ്രെസ്ബിറ്ററിയുടെ കീഴിൽ നിൽക്കുന്ന സഭകൾ രജിസ്ട്രേഷൻ ഫീസ് 100 രൂപയും 5 രൂപ വീതം മെമ്പർഷിപ് ഫീസും മുകളിൽ പറഞ്ഞ പ്രകാരം അടയ്ക്കാവുന്നതാണ്.
എല്ലാവരുടെയും സഹകരണത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
Pr.Daniel Konnanilkkunnathil
Secreatry
സ്റ്റേറ്റ് ഓഫീസിൽ നിന്നുള്ള കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.