പ്രവർത്തനോദ്ഘാടനവും ഉപവാസ പ്രാർത്ഥനയും
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 2022 - 2025 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും. 2022 നവംബർ 9,10,11 (ബുധൻ,വ്യാഴം, വെള്ളി) എന്നി തീയ്യതികളിൽ കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.ദിവസവും രാവിലെ 10 മുതൽ 1 വരെ,ഉച്ചയ്ക്ക് 02 മുതൽ 4 വരെ,വൈകുന്നേരം 6.30 മുതൽ 9.00 വരെ.ഐപിസി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പങ്കെടുക്കും.അനുഗ്രഹീതരായ അഭിഷിക്തന്മാർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കും.ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിലുള്ള ദൈവ ദാസന്മാർ നേതൃത്വം വഹിക്കുകയും പ്രയർ & റിവൈവൽ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.