News Detail

IPCഒഡീഷ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ Y E  ശാമുവേൽ (81)കർത്തൃസന്നിധിയിൽ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ ip)ജനുവരി 13 ന് രാത്രി കർത്താവിൽ നിദ്ര പ്രാപിച്ചു.
അരനൂറ്റാണ്ടിലേറെയായി കർതൃശുശ്രൂഷയിലായ ഇദ്ദേഹം 50 വർഷമായി ഒഡീഷ സ്റ്റേറ്റിൽ പ്രവർത്തിക്കുകയായിരുന്നു.തിരുവനന്തപുരം ജില്ലയിൽ ഡാനിയേൽ യേശുദാസ് - എലിസബത്ത്  ദമ്പതികളുടെ മകനായി 1941 ജൂൺ 24ന് ജനിച്ചു.വിദ്യാഭ്യാസാനന്തരം  1963 ൽ സുവിശേഷ വേലക്കായി വേർതിരിഞ്ഞു.കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വതന്ത്രമായി സഭാ പ്രവർത്തനം നടത്തുകയും ചെയ്തു.
1970 ൽ വിവാഹാനന്തരം ഒറീസ്സയിലേക്ക് പോവുകയും അവിടെ ഐപിസി സഭയുടെ ശുശ്രൂഷകനാകുകയും ചെയ്തു.പ്രത്യേക ദൈവ നിയോഗപ്രകാരം തദ്ദേശീയർക്കിടയിൽ പ്രവർത്തനമാരംഭിച്ചു.ക്രൂസേഡുകളിലൂടെയും ക്രമീകൃതമായമിഷൻ പ്രവർത്തനങ്ങളിലൂടെയും  ധാരാളം സഭകൾ ഉടലെടുത്തു.1996ൽ ഐപിസി ഒറീസ്സ റീജിയൻ നിലവിൽ വന്നു.റായഗഡ കേന്ദ്രമാക്കി പ്രവർത്തനങ്ങൾ വിശാലമായി.ആദ്യം റീജിയൻ പ്രസിഡന്റായും പിന്നീട് ഒറീസ സ്റ്റേറ്റ് പ്രസിഡന്റയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഭാര്യ;ലില്ലികുട്ടി ശാമുവേൽ 
മക്കൾ:പാ.തോമസ് സാമുവേൽ,ഗ്രേസ് മാത്യു, സൂസൻ മാത്യു.