98th - ഐപിസി ജനറൽ കൺവെൻഷൻ
കുമ്പനാട്:ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭയുടെ 98 -മത് ജനറൽ കൺവൻഷൻ ജനുവരി 16 മുതൽ 23 വരെ കുമ്പനാട് ഹെബ്രോൻപുരത്തു വച്ച് നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൺവെൻഷൻ നടക്കുന്നത്.സർക്കാരുകളുടെ നിർദ്ദേശ പ്രകാരം നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ഗ്രൗണ്ടിൽ പ്രവേശിക്കുവാൻ കഴിയുകയുള്ളൂ.എന്നാൽ ലോകമെങ്ങുമുള്ള ദൈവമക്കൾക്ക് എല്ലാവർക്കും വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ യോഗങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ കഴിയും.ഇന്ത്യയിലും വിദേശത്തും നിന്നുള്ള അനുഗ്രഹീതരായ ദൈവദാസന്മാർ വചന ശുശ്രൂഷ നിർവഹിക്കുന്നതാണ്.യേശുവിനെ കാണുക എന്നതാണ് ഈ വർഷത്തെ ചിന്ത വിഷയം.എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് പൊതു യോഗങ്ങൾ.പകൽ 9.30 മുതൽ 12.00 വരെ യോഗങ്ങൾ നടക്കും.