പാലക്കാട് : പാലക്കാട് സോണലിലെ ശുശ്രൂഷകന്മരുടെ ഫാമിലികോണ്‍ഫറന്‍സ് 2021 നവംബര്‍ 27 ശനിയാഴ്ച രാവിലെ 10:30 മുതല്‍ 01:30 വരെ ഐ.പി.സി നെന്മാറ സഭയില്‍ വച്ച് നടത്തപ്പെട്ടു. സോണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജിമ്മി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു, സോണല്‍ ട്രഷറര്‍ ബ്രദര്‍ ജോര്‍ജ്ജ് തോമസ് മീറ്റിംഗിന്റെ ഉദ്ദേശത്തെക്കുറിച്ച് ആമുഖം പറയുകയും വൈസ് പ്രസിന്റ് പാസ്റ്റര്‍ രാജന് ഇശായി സ്വാഗതം അറിയിച്ചു. ജോയിന്റ് സെക്രട്ടറി ഫിന്നി ജോണ്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദര്‍ ജി കുഞ്ഞച്ചന് വാളകം സന്ദേശം നല്കി. കൊവിഡ് കാലത്ത് മലബാറിലെ ശുശ്രൂഷകന്മാര്ക്ക് ആശ്വാസവും പാലക്കാടിനെ ഏറെ സ്നേഹിക്കുകയും ചെയ്യുന്ന പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ആത്മനിറവില്‍ ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു. നൂറ്റമ്പതിലേറെ കര്ത്തൃശുശ്രൂഷകന്മാരും കുടുംബങ്ങളും പങ്കെടുത്തത് അവരുടെ ജീവിതത്തില്‍ വളരെ അനുഗ്രഹത്തിന് കാരണമായി. സോണല്‍ ആക്ടിംഗ് സെക്രട്ടറി പാസ്റ്റര്‍ കെ ബിനു നന്ദി അറിയിച്ചു, പാലക്കാട് നോര്‍ത്ത് സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എം വി മത്തായി പ്രാര്‍ത്ഥിച്ച് ആശിര്‍വാദം പറഞ്ഞു.