കൊട്ടാരക്കര: നോര്‍ത്ത് മലബാറിലുള്ള ഐ.പി.സിയിലെ മുഴുവന്‍ ശുശ്രൂഷകന്മാര്‍ക്കും പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ സാമ്പത്തിക സഹായം നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 11 സെന്‍റര്‍ / ഏരിയ കളിലായി പ്രവര്‍ത്തിക്കുന്ന ശുശ്രൂഷകന്മാര്‍ക്കാണ് സഹായം ലഭിച്ചത്.
പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ മലബാറിലെ വിവിധ സഭകളുടെ പ്രാരംഭ ഘട്ടങ്ങളില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ജോയിന്‍റ് സെക്രട്ടറി ജി കുഞ്ഞച്ചന്‍ വാളകം, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം തോമസ് ജേക്കബ് കണ്ണൂര്‍ എന്നിവരാണ് സഹായ പദ്ധതികള്‍ക്കുവേണ്ട ക്രമീകരണം ചെയ്തത്.