കുന്നത്തൂര്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കുന്നത്തൂർ സെൻ്റർ കുടുംബസംഗമം. 3-11-2021 ബുധനാഴ്ച രാവിലെ 10 മണിക്ക് മീയ്യണ്ണൂർ സഭാഹാളിൽ കൂടുകയുണ്ടായി. പ്രസ്തുത മീറ്റിംഗിൽ കുന്നത്തൂർ സെൻ്റർ സെക്രട്ടറി പാസ്റ്റർ മോഹനൻ.ജി അദ്ധ്യക്ഷത വഹിക്കുകയും ബഹുമാനപ്പെട്ട കുന്നത്തൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ.എസ്സ്.മരത്തിനാൽ ഈ മീറ്റിംഗ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്റർ മിനിസ്റ്ററും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വി.വൈ.തോമസ്സ് , ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ബ്രദർ.ജി.കുഞ്ഞച്ചൻ വാളകം തുടങ്ങിയവർ വചനത്തിൽ നിന്നും പ്രസംഗിച്ചു. കുന്നത്തൂർ സെൻ്റർ ക്വൊയർ ഗാനങ്ങൾ ആലപിച്ചു. ഈ മീറ്റിംഗ് പാസ്റ്റർ വി.വൈ.തോമസ്സ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു 1 മണിക്ക് അവസാനിച്ചു.