News Detail

ജോർജ് മത്തായി CPA

ഒഹായോ: പെന്തെക്കോസ്ത് ലോകത്തെ സീനിയർ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു ജോർജ് മത്തായി CPA  സെപ്റ്റംബർ  23 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.71  വയസ്സായിരുന്നു.ഉപദേശിയുടെ മകൻ എന്ന പേരിൽ പ്രസിദ്ധനായിരുന്ന അദ്ദേഹം ചില ദിവസങ്ങളായി ന്യൂമോണിയ ബാധിച്ചു ഒഹായോ ക്ളീവ്ലാൻഡ് മെഡിക്കൽ സെന്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും.

കല്ലട മത്തായിച്ചൻ എന്ന അനുഗ്രഹീത ശുശ്രൂഷകന്‍റെ ആണ്മക്കളിൽ രണ്ടാമത്തെ മകനായി കൊല്ലം ജില്ലയിലെ കുന്നത്തൂർ ആയിരുന്നു ജനനം. ചെറുപ്പകാലത്തെ കഷ്ടതയേറിയ ജീവിത സാഹചര്യങ്ങൾ സുവിശേഷ മാർഗ്ഗത്തോട് വിരക്തി തോന്നിച്ചെങ്കിലും,തന്‍റെ 32 -മാതെ  വയസ്സിൽ ഉണ്ടായ മാരകമായ രോഗങ്ങളും തുടർന്നുണ്ടായ അത്ഭുത രോഗ സഖ്യങ്ങളും ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാൻ ഇടയായി.അത് താൻ തന്‍റെ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.താൻ രോഗത്തിന്‍റെ കടുത്ത പ്രതിസന്ധിയിലായിരുന്നപ്പോൾ എഴുതിയ "മനസ്സേ വ്യാകുലമരുതേ" എന്ന ഗാനം ലോക പ്രസിദ്ധ്മായി .തുടർന്നും 20 ഓളം ഗാനങ്ങൾ തന്‍റെ തൂലികയിൽ നിന്നും ക്രൈസ്തവ ഗാന കൈരളിക്കു സമ്മാനിച്ചു.

1974 -1976  കാലയളവിൽ ഇന്ത്യ എബ്രോഡ് എന്ന ആദ്യ ഇന്ത്യൻ പത്രത്തിന്‍റെ മാനേജിങ് എഡിറ്റർ ആയി പത്ര പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച ജോർജ് മത്തായി അവസാന കാലം വരെയും വിവിധ മാധ്യമങ്ങളിൽ അനുഭവ കുറിപ്പുകൾ എഴുതിക്കൊണ്ടിരിക്കുന്നു.ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഉപദേശിയുടെ മകൻ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുകയും പിന്നീട് അത് അതെ പേരിൽ ചലച്ചിത്രമായി.അദ്ദേഹത്തിന്റെ സാഹിത്യ- മാധ്യമ സംഭാവനകളെ മാനിച്ചു സർഗസമിതി എം വി ചാക്കോ പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്.

മികച്ച സങ്കടകനും നേതൃപാടവം തെളിയിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭയുടെ ജനറൽ കൗൺസിലിൽ പല തവണ അംഗമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങൾ നൂറുകണക്കിന് ആളുകൾക്ക് നൽകിയിട്ടുണ്ട്.കോവിഡ്  കാലഘട്ടത്തിൽ തന്നെ ഒട്ടേറെപ്പേർക്ക് ആശ്വാസമായി മാറിയ അദ്ദേഹത്തിന്‍റെ വിയോഗം പെന്തെകോസ്തു സമൂഹത്തിനു തീരാ നഷ്ടമാണ്.

ഭാര്യ: ഐറിൻ.
മക്കൾ: ഡോ.ഡയാന എബ്രഹാം (പാർക്കർ സിറ്റി കൌൺസിൽ അംഗം), പ്രിസില്ല തോമസ്
മരുമക്കൾ: ജോൺസൻ എബ്രഹാം മേലേടത്ത്‌ , ഷിബു തോമസ്.

പ്രിയ കുടുംബാംഗങ്ങള്‍ക്ക് ഐ.പി.സി കേരളാ സ്റ്റേറ്റിന്‍റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു