കുമ്പനാട്: ഐ.പി.സി കുമ്പനാട് സെന്‍ററിലെ സീനിയര്‍ ശുശ്രൂഷകന്മരില്‍ ഒരാളായ തേവറോട്ട് ബധേല്‍ വീട്ടില്‍ പാസ്റ്റര്‍ റ്റി കെ ജോര്‍ജ്ജ് (തങ്കച്ചന്‍ പാസ്റ്റര്‍) (85) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ശാരീരിക സൗഖ്യം ഇല്ലാതെ വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്. സെന്‍റര്‍ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കുമ്പനാട് സെന്‍ററിലെ ഓതറ ഇമ്മാനുവേല്‍, ഓതറ ശാലേം, ആറാട്ടുപുഴ എബനേസര്‍, പൂവത്തൂര്‍ എബനസര്‍, വെണ്ണിക്കുളം എബനേസര്‍, താബോര്‍ വള്ളംകുളം, ഹെബ്രോന്‍ കുമ്പനാട് തുടങ്ങിയ സഭകളില്‍ ശുശ്രൂഷകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ തങ്കമ്മ
മക്കള്‍ മേഴ്സി, സാം
ഐ.പി.സി കേരളാ സ്റ്റേറ്റിന്‍റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു