News Detail

ഔദ്യോഗിക അറിയിപ്പ്

Ref. No. IPCKL/5587                                                                            Date: 10/05/2021

കേരളാ സ്റ്റേറ്റ് ഔദ്യോഗിക അറിയിപ്പ്

ഐ.പി.സി കേരളാ സ്റ്റേറ്റ് കൊവിഡ് ദുരിതാശ്വാസ സഹായം വാട്ട്സാപ്പിലും അപേക്ഷിക്കാം.

ഐ.പി.സി കേരളാ സ്റ്റേറ്റ് നടപ്പിലാക്കുന്ന കൊവിഡ് ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് വാട്ട്സാപ്പിലൂടെയും അപേക്ഷകള്‍ അയക്കാവുന്നതാണെന്ന് എല്ലാ സെന്‍റര്‍, ലോക്കല്‍ ശുശ്രൂഷകന്മാരെയും വിശ്വാസികളെയും അറിയിക്കുന്നു.

കൊവിഡ് എന്ന മഹാ ദുരിതത്തിനിടയിലും ദൈവം നമ്മെ കാത്ത് സൂക്ഷിക്കുന്നതിനാല്‍ ദൈവത്തെ സ്തുതിക്കുന്നു. നമ്മുടെ സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും ഈ ദുരിതമുഖത്തും വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷകളില്‍ അതാതിടങ്ങളിലെ സാഹചര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

കൊവിഡ് രോഗത്താല്‍ പ്രയാസപ്പെടുന്നവര്‍ക്കായി ഐ.പി.സി കേരളാ സ്റ്റേറ്റ് ഒരുക്കിയിരിക്കുന്നസഹായ ഫണ്ടിലേക്ക് സഹായിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സഭകള്‍ക്കും വിശ്വാസികള്‍ക്കും ഹൃദയംഗമായ നന്ദിയര്‍പ്പിക്കുന്നു. ഒട്ടേറെ അപേക്ഷകള്‍ ലഭിക്കുന്നതിനാല്‍ നമ്മുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നതിനു സാമ്പത്തിക ശേഷിയുള്ള സഭകളും വ്യക്തികളും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇതിനോടകം അപേക്ഷകള്‍ നല്‍കിയ 74 പേര്‍ക്ക് സഹായങ്ങള്‍ നല്‍കുവാന്‍ ദൈവം കൃപചെയ്തു. സഹായം ലഭിച്ചവരുടെ വിവരങ്ങള്‍ സഭയുടെ വെബ്പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം ഒട്ടാകെ ലോക്ക്ഡൗണ്‍ ആയ സാഹചര്യത്തില്‍ താഴെ കാണുന്ന വാട്ട്സാപ്പ് നമ്പറുകളിലേക്കും അപേക്ഷകള്‍ അയക്കാവുന്നതാണ്.

നമ്പറുകൾ : 9495185095 (Bro. Saji M Varughese), 9495237047 (Bro. Sunil Pooppallil), 9048655604 (Evg. Sumith Jacob) കൂടാതെ info@ipc.live എന്ന E-mail ലിലൂടെയും അപേക്ഷകള്‍ അയക്കാവുന്നതാണ്.

ഈ ദുരിത സമയത്തും നമ്മുടെ സഭയെ മുന്നോട്ട് നയിക്കുവാന്‍ ദൈവം തരുന്ന വഴികളെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. പ്രതി സന്ധിയിലും മറ്റുള്ളവര്‍ക്കായി സഹായങ്ങള്‍ നല്‍കുവാന്‍ സന്മനസു കാണിക്കുവാന്‍ സ്വദേശത്തും വിദേശത്തുമുള്ള എല്ലാ പ്രിയപ്പെട്ടവരോടും ഒരിക്കല്‍ കൂടി അഭ്യത്ഥിക്കുന്നു.

എന്ന്,
ക്രിസ്തുവില്‍

പാസ്റ്റര്‍ ഷിബു നെെടുവേലില്‍
സെക്രട്ടറി