News Detail

2021 ല്‍ സ്ഥലമാറ്റം നിര്‍ബന്ധമല്ല

കുമ്പനാട് : 15-12-2020 ചൊവ്വാഴ്ച Zoom - ല്‍ കൂടിയ സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ സ്ഥലമാറ്റം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടു.

2020 മാര്‍ച്ച് മാസം മുതല്‍ ഈ വര്‍ഷം ഇതുവരേയും പഴയതുപോലെ ആരാധനയും, പ്രേഷിത പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് പൊതുവായ സ്ഥലമാറ്റം വേണ്ട എന്ന് സ്റ്റേറ്റ് പ്രസ്ബിറ്ററി ഐക്യകണ്ഠ്യേന തീരുമാനിച്ചു.

പ്രശ്ന പരിഹാരത്തിനായോ, സഭയുടെ നിര്‍ബന്ധിതമായ തീരുമാനങ്ങള്‍ക്കോ പരസ്പര ധാരണയോടുകൂടിയ സ്ഥലമാറ്റങ്ങള്‍ക്കോ തടസ്സമില്ല.

ദൈവദാസന്മാര്‍ക്ക് കഴിവുള്ളടത്തോളം അതാത് സെന്‍ററുകളില്‍ത്തന്നെ സ്ഥലമാറ്റം കൊടുക്കുകയും, ശുശ്രൂഷകന് പുറത്തേക്ക് മാറ്റമാണെങ്കില്‍ മാറ്റമുള്ള സഭ സെന്‍ററുകള്‍ ഒഴിച്ചിടേണ്ടതുമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ അറിയിച്ചു.