News Detail

അടുത്ത പ്രസ്ബിറ്ററി 18 - ന്

കുമ്പനാട് : 2020 ആഗസ്റ്റ് 04 ന് നടത്തുവാനിരുന്ന ഐ പി സി കേരളാ സ്റ്റേറ്റ് പ്രെസ്ബിറ്ററി കൊവിഡ് - 19 വ്യാപനം  മൂലം മാറ്റി വയ്ക്കേണ്ടതായി വന്നു. അടുത്ത പ്രസ്ബിറ്ററി മീറ്റിംഗ് 2020 ആഗസ്റ്റ് 18 ചൊവ്വാ രാവിലെ 10:30 ന് കുമ്പനാട് കൗൺസിൽ ഹാളിൽ നടക്കുന്നതാണെന്ന് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.

സെന്‍റര്‍ ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും, നിയമനം നടത്തുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാനും വേണ്ടിയാണ് പ്രസ്ബിറ്ററി കൂടുന്നത്.

കൊവിഡ് - 19 ന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലച്ചായിരിക്കും മീറ്റിംഗ് നടത്തുന്നത്.

കൊവിഡ് - 19 ന്‍റെ വ്യാപനത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മീറ്റിംഗ് മാറ്റി വയ്ക്കുന്നതാണ്.