കുമ്പനാട്: 2020 ആഗസ്റ്റ് 4-ാം തീയതി നടത്തുവാനിരുന്ന സ്റ്റേറ്റ് പ്രസ്ബിറ്ററി മാറ്റി വച്ചു. കൊവിഡ് - 19 വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേരളത്തിന്‍റെ വടക്ക് മലബാര്‍ ഭാഗങ്ങളില്‍ നിന്നും, തെക്ക് തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്നും പ്രസ്ബിറ്ററി അംഗങ്ങള്‍ക്ക് കടന്നുവരുവാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടും, കൊവിഡ് വ്യാപനം വര്‍ദ്ധിച്ചാല്‍ മീറ്റിംഗ് മാറ്റിവയ്ക്കും എന്ന് നോട്ടീസില്‍ അറിയിച്ചതിന്‍ പ്രകാരവും ഇന്ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൂടി പ്രസ്ബിറ്ററി മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചു.
2020 ആഗസ്റ്റ് 5,6,7 (ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളിള്‍ ശുശ്രൂഷകന്മാര്‍ പാഴ്സനേജിലും, വിശ്വാസികള്‍ ഭവനങ്ങളിലും ഇരുന്ന് കൊവിഡ് വ്യാപനത്തിനെതിരെയും, സ്റ്റേറ്റ് ഭരണ സമതിയേയും, സുവിശേഷ പ്രവര്‍ത്തനങ്ങളേയും ഓര്‍ത്ത് പ്രത്യേകം ഉപവസിച്ച് പ്രാര്‍ത്ഥിക്കണം എന്നും സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.