കുമ്പനാട്: കുറവക്കാലായില് ഷാലിമാര്‍ വില്ലയില്‍ ബ്രദര്‍ തോമസ് വര്‍ഗീസ് പൂവത്തൂര്‍ (പാപ്പച്ചായന് - 87) 10-07-2020 - ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു സംസ്കാരം പിന്നീട്. ഐ.പി.സി കേരളാ സ്റ്റേറ്റ് ഓഫീസ് മുന്‍ മാനേജരും, കൗണ്‍സില്‍ അംഗവുമായിരുന്നു. കുമ്പനാട് സെന്റര്‍ സണ്ടേസ്കൂള്‍ സൂപ്രണ്ടായി അനേക വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ചു.
സൗദി, ബഹറിന്‍ തുങ്ങിയ വിദേശ രാജ്യങ്ങളില്‍ ജോലിയോടുള്ള ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ സഭാ സ്ഥാപനത്തിനും താന്‍ മുന്‍കൈ എടുത്തിരുന്നു.
ഐ.പി.സി സഭയെയും, പുത്രികാ സംഘടനകളേയും വളരെയധികം സ്നേഹിക്കുകയും വേണ്ട കൈത്താങ്ങലുകള്‍ നല്‍കുന്നതിലും മുന്‍ പന്തിയിലായിരുന്നു.
ഭാര്യ കവിയൂര്‍ കാശാവുങ്കല് അമ്മിണി. മക്കള്‍ സൂസന്, സജി (ഇരുവരും USA), സിസി, സുനു. മരുമക്കള്‍ ജോയി കൊടുന്തറ, ജോസ് കാര്യാലില്‍ (ഇരുവരും USA), സാജന് കോതകുളത്ത്, സജി കണ്ടങ്കേരില്‍.
വേര്‍പാടിന്റെ വേദനയിലായിരിക്കുന്ന കുടും ബാഗങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.