News Detail

സ്വര്‍ഗീയധ്വനി വാര്‍ത്ത വ്യാജം

സ്വര്‍ഗീയധ്വനി വാര്‍ത്ത വ്യാജം
ഐ.പി.സി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്

കുമ്പനാട് : 05-07-2020-ല്‍ ഇറങ്ങിയ സ്വര്‍ഗീയധ്വനി ക്രിസ്തീയ പത്രത്തില്‍ "ഐ.പി.സി കേരളാ സ്റ്റേറ്റ് നിയമം ലംഘിച്ച് എക്സിക്യൂട്ടീവ് ഭരണം" എന്ന തലക്കെട്ടോടെ വന്ന വാര്‍ത്ത വ്യാജമാണ്.

1. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഐ.പി.സി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് നിയമ വിരുദ്ധമായി ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.

2. എക്സിക്യൂട്ടീവിന്‍റെ ഒരുമിച്ചുള്ള തീരുമാനം അല്ലാതെ ഒരു തീരുമാനങ്ങളും എടുത്തിട്ടില്ല.

3. നയപരമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയിട്ടില്ല. അത് കൗണ്‍സില്‍, പ്രസ്ബിറ്ററിക്ക് മാത്രം ഉള്ളതാണ്.

4. സഭാ ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം ലോക്ക്ഡൗണിന് മുമ്പ് പ്രസ്ബിറ്ററിയും, തുടര്‍ പ്രസ്ബിറ്ററികളും കൂടി തീരുമാനിച്ചിട്ടുള്ളതാണ്.

5. ഒരു സെന്‍റര്‍ ശുശ്രൂഷകനെ എക്സിക്യൂട്ടീവ് കൂടി നിയമിക്കുകയോ, മാറ്റുകയോ ചെയ്തിട്ടില്ല.

6. ഒരു പ്രാദേശിക സഭയുടേയും വിഷയത്തില്‍ ഏകപക്ഷീയമായി ഇടപെട്ടിട്ടില്ല.

7. ആളുകളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും സ്റ്റേറ്റ് എക്സിക്യൂട്ടീവില്‍പ്പെട്ട ഒരാളുപോലും ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.

ദയവായി മറ്റ് ലക്ഷ്യങ്ങളോടെ സ്വര്‍ഗീയധ്വനി ക്രിസ്തീയ പത്രം വ്യാജം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദയവായി ഇതുപോലെയുള്ള വ്യാജ വാര്‍ത്തകള്‍ ശുശ്രൂഷകന്മാരും, വിശ്വാസികളും വിശ്വസിക്കരുത്.

ഐ.പി.സി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവിന് വേണ്ടി,

                     (ഒപ്പ്)                                                                                                                   (ഒപ്പ്)
പാസ്റ്റര്‍ സി സി ഏബ്രഹാം                                                               പാസ്റ്റര്‍ ഷിബു നെടുവേലില്‍
വൈസ് പ്രസിഡന്‍റ്                                                                                    സെക്രട്ടറി