"കരുതാം സഹായിക്കാം പദ്ധതി"
രണ്ടാംഘട്ടം പച്ചക്കറി കിറ്റുകൾ വിതരണം ഇന്ന് പൂർത്തിയാകും
350 രൂപ വിലവരുന്ന 10 കിലോ പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തത് ഏഴു ലക്ഷത്തിൽ അധികം രൂപ ചിലവായി 2100 പേർക്ക് കിറ്റുകൾ നല്കി. ആദ്യ ഘട്ടം ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതിന് 1874000 രൂപ ചിലവായി.
ഇതോടെ കോവിഡ് -19 ദുരിതകാലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദൈവദാസൻമാർക്കും കുടുംബങ്ങൾക്കും അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്ത കരുതാം സഹായിക്കാം പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ന് പൂർത്തിയാകും അവസാനമായി തിരുവനന്തപുരം ജില്ലയിലാണ് വിതരണം.
സെന്‍ററുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കുകൾ പ്രകാരം ആവശ്യമായ പണം അതതു സെന്‍ററിന്‍റെ അക്കൗണ്ടിലേക്ക്, ഐപിസി കേരള സ്റ്റേറ്റ് നൽകി, സെന്‍റർ ഭാരവാഹികളാണ് പച്ചക്കറി കിറ്റുകൾ പ്രാദേശിക സ്ഥലങ്ങളിൽ എത്തിച്ചത്.
ഈ ഉദ്യമത്തിൽ സഹായിച്ച എല്ലാ ദൈവമക്കളോടും ഐപിസി കേരള സ്റ്റേറ്റ് നന്ദി അറിയിക്കുന്നു.
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഐപിസി കേരള സ്റ്റേറ്റിന് വേണ്ടി
പാസ്റ്റർ ഷിബു നെടുവേലിൽ
ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി