News Detail

ഐ ഡി കാർഡ് റിന്യൂവൽ

ഐ.പി.സി കേരളാ സ്റ്റേറ്റ് ഓഫീസ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സജ്ജമായി കഴിഞ്ഞു. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണ്ണമായും  ഓണ്‍ലൈന്‍ സംവിധാനത്തിലാണ്.

2017 ല്‍ ഐ.പിസി കേരളാ സ്റ്റേറ്റിലെ ശുശ്രൂഷകന്മാര്‍ക്ക് വിതരണം ചെയ്ത ഡിജിറ്റല്‍ ഐ.ഡി കാര്‍ഡിന്‍റെ പുതുക്കല്‍. 2020 മെയ് മുതല്‍ ആരംഭിക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക.

നാം അതിന് രണ്ട് കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്

1. സെന്‍ററുകള്‍ വെബ് പോര്‍ട്ടലിന്‍റെ Basic Version സബ്സ്ക്രൈബ് ചെയ്യുക.
2. സ്മാര്‍ട്ട് ഫോണ്‍ ഉള്ള  ശുശ്രൂഷകന്മാര്‍ IPC Pastor Wall ല്‍ പ്രവേശിക്കുക.

വിശദീകരണം ചുവടെ ചേര്‍ക്കുന്നു

1. സെന്‍ററുകള്‍ വെബ് പോര്‍ട്ടലിന്‍റെ Basic Version സബ്സ്ക്രൈബ്  ചെയ്യുക. (എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം ?)

a). സെന്‍ററുകള്‍ 2000 രൂപ ഒറ്റത്തവണയായി കൊടുത്ത് ipc.live Web Portal Basic Version സബ്സ്ക്രൈബ് ചെയ്യണം.

b). Pastor Wall ല്‍ നിന്നും ഐ.ഡി കാര്‍ഡ് പുതുക്കുവാനുള്ള ഫോറം ശുശ്രൂഷകന്മാര്‍ റിക്വസ്റ്റ് ചെയ്തത് സെന്‍റര്‍ ഡാഷ് ബോര്‍ഡില്‍ കാണാന്‍ കഴിയും.

c). ഈ ഫോറം പരിശോധിച്ച് അപ്രൂവ് ചെയ്ത് ഒറ്റ ക്ലിക്കില്‍ സ്റ്റേറ്റ് ഡാഷ് ബോര്‍ഡില്‍ എത്തും.

d). സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കര്‍ത്തൃദാസന്മാരുടെ അപേക്ഷാ ഫോറം സെന്‍ററില്‍ നിന്നുതന്നെ അപ്രൂവ് ചെയ്ത്  സ്റ്റേറ്റ് ഡാഷ് ബോര്‍ഡില്‍ എത്തിക്കാം.
   
2. സ്മാര്‍ട്ട് ഫോണ്‍ ഉള്ള  ശുശ്രൂഷകന്മാര്‍ IPC Pastor Wall ല്‍ പ്രവേശിക്കുക. (എങ്ങനെ വോളിൽ പ്രവേശിക്കാം ?) 

a). ഐ.ഡി കാര്‍ഡുള്ള എല്ലാ ശുശ്രൂഷകന്മാര്‍ക്കും IPC Pastor Wall സൗജന്യമായി ഉപയോഗിക്കാം.

b). Pastor Wall വഴി ശുശ്രൂഷകന്‍റെ ഐ.ഡി കാര്‍ഡ് റിക്വസ്റ്റ് ഫോറം ഓപ്പണ്‍ ചെയ്ത് ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തി സേവ് ചെയ്താല്‍ സെന്‍റര്‍ ഡാഷ്ബോര്‍ഡില്‍ എത്തും.

c). സെന്‍റര്‍ താങ്കളുടെ ഫോറം പരിശോധിച്ച് അപ്ഡേറ്റ് ചെയ്താല്‍ സ്റ്റേറ്റ് ഡാഷ് ബോര്‍ഡില്‍ എത്തിക്കുവാന്‍ കഴിയും.

d). പ്രിന്‍റ്  ചെയ്ത ഐ.ഡി കാര്‍ഡ് കൊറിയര്‍ വഴി ലഭിക്കണമെങ്കില്‍ കാര്‍ഡിന്‍റെ റിന്യൂവല്‍ ഫീസായ 500 രൂപയുടെ കൂടെ 30 രൂപയും ചേര്‍ത്ത് 530/- രൂപ അയക്കേണ്ടതാണ്.

3. പണം എങ്ങനെ അടയ്ക്കാം

a).  Online payment
     https://www.ipc.live/online-donations/ എന്ന ലിങ്കില് ID Card Renewal Fees - Make Donations ൽ  ക്ലിക്ക് ചെയ്താല്‍ മതിയാകും.

b). നേരിട്ട് ബാങ്കില്‍ ഡെപ്പോസിറ്റ് / ട്രാൻസ്‌ഫർ  ചെയ്യുക

    IPC Kerala State Council
    A/C Number. 13490200001343
    IFSC: FDRL0001349
    FEDERAL BANK, KUMBANAD

ഡിപ്പോസിറ്റ് സ്ലിപ്പിന്‍റെ കോപ്പിയോ, ട്രാന്‍സാഗ്ഷന്‍ ഐ.ഡിയോ info@ipc.live ലേക്ക് ഈമെയില്‍ ചെയ്യുക.

ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ താങ്കള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഐ.ഡി കാര്‍ഡ് എത്തിക്കുന്നതായിരിക്കും.

സെന്‍ററുകള്‍ ബേസിക് വേര്‍ഷന്‍  സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഒട്ടനവധി ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാണ്. ആയതുപോലെ ശുശ്രൂഷകന്മാർ pastor wall ൽ പ്രവേശിക്കുമ്പോൾ സൗകര്യപ്രദമായ വളരെയധികം  സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

9495237047, 9746996340, 9495185095, 8281048977