News Detail

അടുത്ത അപ്ഡേഷൻ ഏപ്രിൽ 30ന്

കുമ്പനാട്: ഐ.പി.സി കേരളാ സ്റ്റേറ്റിന്‍റെ കോവിഡ് കാല ആശ്വാസ പദ്ധതിയായ 'സഹായിക്കാം; കരുതാം' എന്ന പദ്ധതിയിലൂടെ പുതിയതായി ധനസഹായം ചെയ്തവരുടെയും ചെലവിനങ്ങളുടെയും അടുത്ത അപ്ഡേഷൻ ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കുമെന്ന് സ്റ്റേറ്റ് ട്രഷറാർ പി.എം ഫിലിപ്പ് അറിയിച്ചു.

ഏപ്രിൽ 18 വരെ സംഭാവന നല്കിയവരുടെയും സഹായം കൈപ്പറ്റിയവരുടെയും വിവരങ്ങളാണ് ഏപ്രിൽ 21 ന് പ്രസിദ്ധീകരിച്ചത്.

കോറോണക്കാലത്ത് സഭാ ശുശ്രുഷകരും വിശ്വാസികളും നേരിടുന്ന പ്രതിസന്ധി മനസിലാക്കി അവരെ സഹായിക്കാൻ കേരളാ സ്റ്റേറ്റ് നടപ്പിലാക്കിയ ഈ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ലോക് ഡൗൺ വീണ്ടും നീട്ടിയതോടെ പ്രയാസമനുഭവിക്കുന്നവരെ കരുതേണ്ട ചുമതല വർദ്ധിച്ചിരിക്കുന്നതിനാൽ  സാമ്പത്തിക ശേഷിയുള്ള സഭകളും സഭാ വിശ്വാസികളും സംഭാവന നല്കാത്ത കൗൺസിൽ അംഗങ്ങളും സഹായഹസ്തം നീട്ടണമെന്ന് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി.ഏബ്രഹാം, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

ഐ പി സി കേരളാ സ്റ്റേറ്റിൻ്റെ അക്കൗണ്ടിൽ തുക നിക്ഷേപിച്ച ശേഷം അതിൻ്റെ റെസീപ്റ്റും അയച്ച വ്യക്തിയുടെ പേരും  സ്റ്റേറ്റ് ട്രഷറിൻ്റെ 94470 524 58 എന്ന WhatsApp നമ്പറിൽ അയക്കേണ്ടതാണ്

സംഭാവനകൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്

IPC Kerala state council
A/C Number. 13490200001343
IFSC: FDRL0001349
FEDERAL BANK, KUMBANAD

വീണ്ടും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട്, ക്രിസ്തുവിൽ നിങ്ങളുടെ സഹോദരന്മാർ 

പാസ്റ്റർ സി.സി.ഏബ്രഹാം             പാസ്റ്റർ ഷിബു നെടുവേലിൽ           ബ്രദർ പി.എം ഫിലിപ്പ് 
സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്                     സ്റ്റേറ്റ് സെക്രട്ടറി                                           സ്റ്റേറ്റ് ട്രഷറാർ