News Detail

Bro. P M Philip, State Treasurer

കോവിഡ് -19 ന്‍റെ പ്രേത്യേക സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കർത്തൃ ദാസന്മാരെ സഹായിക്കുവാൻ വേണ്ടി കേരളാ സ്റ്റേറ്റ് കൗൺസിൽ എക്സിക്യൂട്ടീവ്‌സിന്‍റെ അഭ്യർത്ഥന മാനിച്ചു സഹായ ഹസ്തങ്ങൾ നീട്ടിയ ജനറൽ എക്സിക്യൂട്ടീവ്സ്, ജനറൽ, സ്റ്റേറ്റ് കൗണ്‍സില്‍ മെംബേർസ്, വിവിധ സെന്‍ററുകൾ ,  സഭകൾ, ശുശ്രൂഷകന്മാർ, വിശ്വാസികൾ സംഭാവനകൾ നൽകി സഹകരിച്ചതിനു കേരളം സ്റ്റേറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ്‌സിന്‍റെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.  

സംഭാവനകൾ നൽകിയവരുടെ ലിസ്റ്റ് ipc.live web portal ൽ റിപ്പോര്‍ട്ട് സെക്‌ഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://www.ipc.live/reports-list/ 

പണം ബാങ്കിൽ നിക്ഷേപിച്ചു ഡീറ്റെയിൽസ് തരാത്തവരുടെ പേര് വെൽവിഷേർസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ബാങ്കിൽ പണം നിക്ഷേപിച്ച തീയതി, തുക, സ്ലിപ്പിന്‍റെ കോപ്പിയോ, ട്രാൻസാങ്‌ഷൻ ഐഡി അടങ്ങുന്ന വിവരങ്ങൾ  അറിയിച്ചാൽ  ലിസ്റ്റിൽ ഉള്‍പ്പെടുത്തുന്നതായിരിക്കും.

21 -04 -2020 വരെയുള്ള കണക്കുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ സംരംഭത്തിൽ സഹായിച്ച എല്ലാവരോടും ഉള്ള പ്രേത്യേക നന്ദി അറിയിക്കുകയും നിങ്ങളുടെ കുടുംബത്തിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുകയും ചയ്യുന്നു. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രേതീക്ഷിക്കുന്നു.

ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

എന്ന് ഐ പി സി കേരളാ സ്റ്റേറ്റ് കൗണ്‍സിലിനുവേണ്ടി 

ബ്രദ. പി എം ഫിലിപ്പ് 
സ്റ്റേറ്റ് ട്രഷറര്‍