കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ കേരളത്തിൻ്റെ വിവിധ സെൻ്ററുകളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 2000 കര്‍ത്തൃദാസന്മാരെയും കുടുംബാംഗങ്ങളെയും ഭക്ഷണ കിറ്റ് കൊടുത്ത് സഹായിക്കുന്നു. ഈ സംരഭത്തില്‍ പങ്കാളികളാകുവാന്‍ താല്പര്യമുള്ളവർ നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന അക്കൗണ്ടിലേക്കോ ഓൺലൈനായോ അയക്കുക.
1. അക്കൗണ്ടിലേക്കു നേരിട്ട് പണമയക്കുവാൻ
Account Name : IPC Kerala State Council
Bank Name : Federal Bank Kumbanad
Account No. : 13490200001343
IFS Code : FDRL0001349
2. www.ipc.live ലെ ജനറൽ ഫണ്ട് എന്ന ഓപ്ഷൻ വഴി ഓൺലൈനായി പണം അടക്കാവുന്നതാണ്.
ഓൺലൈനായി പണമടക്കുവാൻ https://www.ipc.live/7/donation-payment/
ഈ സംരംഭത്തിൽ സെന്‍റര്‍ ഭാരവാഹികളുടെ പ്രവർത്തനം പ്രശംസനീയം........
ഓരോ ജില്ലയിലും കിറ്റുകൾ വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റു സെന്‍റര്‍ അടിസ്ഥാനത്തിൽ തയ്യാറാക്കി 10കിലോ അരി, 2കിലോ ആട്ട, 2കിലോ പഞ്ചസാര, 1കിലോ കടല, 1കിലോ പയർ, 1കിലോ പരിപ്പ്, 250ഗ്രാം തേയില, 250ഗ്രാം കാപ്പിപ്പൊടി എന്നിവ ഉൾപ്പെടുന്ന ഭക്ഷ്യ ധാന്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റുകൾ വാങ്ങി നൽകുന്നതിനുള്ള ഉത്തരവാദിത്വം അതാതു സെന്‍ററുകൾക്കാണ് നൽകിയിരിക്കുന്നത്.സെന്‍റര്‍ സെക്രെട്ടറി, ട്രഷറർ എന്നിവർ ലിസ്റ്റിൻ പ്രകാരമുള്ള സാധനങ്ങൾ വാങ്ങി ഐ പി സി കേരളാ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ പേരിൽ ബില്ല് വാങ്ങും. ഈ തുക ഓഫീസിൽ നിന്നും കൊടുക്കുന്നതാണ്. ഇതിനോടകം കോട്ടയം ജില്ലയിലെ കിറ്റ് വിതരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള യാത്ര അനുമതി പോലീസ് അധികാരികളിൽ നിന്നും ലഭിക്കുന്നതിന് തടസങ്ങൾ ഒന്നും നേരിട്ടിട്ടില്ല.
ഐ പി സി ജനറൽ കൗൺസിൽ നൽകുന്ന ഭക്ഷ്യ ധന്യ കിറ്റുകളുടെ വിതരണവും പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൂർത്തീകരിച്ചു മറ്റുള്ള എല്ലാ ജില്ലകളിലും കിറ്റുകൾ എത്തിക്കുവാനുള്ള ക്രമീകരണം ചെയ്തുകൊണ്ടിരിക്കുന്നു. പുത്രികാ സംഘടനയായ പി വൈ പി എ വഴിയാനാണ് ജനറൽ കൗൺസിൽ കിറ്റുകൾ എത്തിക്കുന്നത്.