കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും, ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും, ഐ പി സി ശാലേം ഞാലിയാകുഴി സഭാംഗവുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറയിൽ രാജു മാത്യു (ഗുഡ് ന്യൂസ് രാജു - 66) നിത്യതയിൽ ചേർക്കപ്പെട്ടു.
ഗുഡ്ന്യൂസ് മുൻ ചെയർമാൻ പരേതനായ വി എം മാത്യു സാറിൻറെ മൂത്ത മകനാണ്. പെന്തകൊസ്തു ലോകത്ത് ഏറെ സുപരിചിതനായ ഇദ്ദേഹം ശാലേം ട്രാക്ട് സൊസൈറ്റി, ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ മുൻനിരപ്രവർത്തകനാണ് ഐ പി സി യിലെ അത്മായ പ്രവർത്തകരിൽ ഒരളായിരുന്നു മലബാർ മിഷനിലൂടെ മലബാറിലും പാലാ, പൊൻകുന്നം മേഖലകളിലും സുവിശേഷ പ്രവർത്തനത്തിലും, സഭ സ്ഥാപനത്തിനും മുൻപന്തിയിൽ പ്രവർത്തിച്ചരുന്നു. ഐ പി സി യുടെ സ്റ്റേറ്റ് കൌൺസിൽ അംഗം എന്ന നിലയിലും പല ബോർഡുകളുടെ എക്സിക്യൂട്ടീവ് പദവികളും വഹിച്ചിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും, സുവിശേഷ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു. കുറച്ചു നാളികളായി സൗഖ്യമില്ലാതെ ഭാരപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ ചിലദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു എന്നാൽ തൻ്റെ ഓട്ടം തികച്ചു നിത്യതയിൽ ചേർക്കപ്പെട്ടു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലിൻറെ എല്ലാവിധമായ അനുശോചനവും അറിയിക്കുന്നു .