ഐ പി സി “Member Wall” ജനറൽ സെക്രെട്ടറി പാസ്റ്റർ സാം ജോർജ് ഉത്ഘാടനം ചെയ്തു.
Member Wall ൽ എങ്ങനെ പ്രേവേശിക്കാം?
Web Portal നെയും Member Wall നെയും പറ്റി ബ്രദർ മാത്യൂസ് വർഗീസ് വിശദീകരിക്കുന്നു.
Member Wall ൽ എങ്ങനെ പ്രവേശിക്കാം?
നിങ്ങളുടെ മൊബൈലിൽ www.ipc.live എന്ന വെബ്സൈറ്റ് എടുക്കുക home page നു മുകളിൽ member wall എന്ന ബട്ടൺ കാണാം അതിൽ ക്ലിക് ചെയ്താൽ google Play Store ൽ നിന്ന് അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യാം. അതിനുശേഷം register എന്ന ബട്ടൺ സെലക്ട് ചെയ്യുക താഴെപ്പറയുന്ന വിവരങ്ങൾ enter ചെയ്യുക.
മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഓഫീസിലെ രേഖകളുമായി പരിശോധിച്ചു ശരിയാണെങ്കിൽ നിങ്ങളുടെ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്കു Member Wall ൽ പ്രവേശിക്കുവാനുള്ള ലിങ്ക് SMS ആയി വരും. ആ ലിങ്കിൽ ക്ലിക് ചെയ്തു പാസ്സ്വേർഡ് സെറ്റുചെയ്തു സേവ് ചെയ്യുക. തുടർന്ന് sign in ചെയ്തുകഴിഞ്ഞാൽ wall ൽ പ്രവേശിക്കാം.
Member Wallൽ ആർക്കു പ്രേവേശിക്കാം?
ഐ പി സി Web Portalൽ 3 വേർഷനാണുള്ളത് Basic Version, Standard Version, Premium Version ഇതിൽ Premium Version ഉള്ള സഭയിലെ രെജിസ്റ്റേർഡ് മെമ്പേഴ്സിനും കുടുംബാംഗങ്ങൾക്കുമാണ് Member Wallൽ പ്രവേശിക്കുവാൻ കഴിയുന്നത്. എന്നാൽ ഈ സംവിധാനത്തെപ്പറ്റി അറിയുവാൻ എല്ലാ registered അംഗങ്ങൾക്കും ട്രയൽ വേർഷനായി Active ചെയ്യുന്ന അന്നുമുതൽ 30 ദിവസത്തേക്ക് ലഭിക്കും. അതിനുശേഷം Premium Version ഉള്ള സഭകളിലെ മെമ്പേഴ്സിന് മാത്രമേ Wall തുടർന്ന് ഉപയോഗിക്കുവാൻ കഴിയൂ.
Basic Version - 1000/- രൂപ
ഹെഡ് ഓഫീസിനേയും, സെന്ററിനെയും, സഭയേയും തമ്മിൽ ബന്ധിപ്പിക്കുന്നു മുന്ന് ഘടകത്തിന്റെയും അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും അക്കൗണ്ട്സും ഉൾപ്പെടുത്തിയിരിക്കുന്നു.
Standard Version - 2000/- രൂപ
എല്ലാ സഭകൾക്കും അവരുടെ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുവാൻ അവരവർക്കുതന്നെ ക്രമീകരിക്കാവുന്ന വിധത്തിലുള്ള Web Site.
Premium Version - 2000/- രൂപ
Facebook, WhatsApp പോലെ ഐപിസി യിലെ മുഴുവൻ Pastors നും പ്രവേശിക്കുവാൻ കഴിയുന്ന Pastor Wall ഉം മുഴുവൻ വിശ്വാസികൾക്കും പ്രവേശിക്കുവാൻ കഴിയുന്ന Member Wall ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബൈബിൾ ക്വിസ്, ഓരോരുത്തരുടെയും അഭിപ്രായ സർവ്വേ നടത്തുവാനുള്ള ഒപ്പീനിയൻ വെബ് പോൾ ഉണ്ടായിരിക്കും. കൂടാതെ ആത്മീയ വർദ്ധനക്കുതകുന്ന പലവിധ പംക്തികൾ ഭാവിയിൽ ഉൾപ്പെടുത്തും.
മുകളിൽ പറഞ്ഞിരിക്കുന്ന ഫീസ് ഒറ്റത്തവണ മാത്രം അടച്ചാൽ മതിയാകും. എന്നാൽ വർഷം തോറും 250/- രൂപയിൽ കുറയാത്തഒരു തുക റിന്യൂവൽ ഫീസ് ഉണ്ടായിരിക്കും. Member Wall ഉപയോഗിക്കുന്നതിന്റെ ഹെല്പ് ഫയൽ ഉടനെ ഉൾപ്പെടുത്തുന്നതാണ്.