News Detail

ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയുടെ 96 മത് ജെനറൽ കൺവൻഷനു അനുഗ്രഹീത ആരംഭം

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയുടെ 96 മത് ജെനറൽ കൺവൻഷനു അനുഗ്രഹീത തുടക്കം. ഐപിസി ജനറൽ പ്രസിഡണ്ട് റവ. ഡോ. ടി വൽസൻ എബ്രഹാം പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കുകയും 2 ദിനവൃത്താന്തം 7:14 വാക്യത്തെ ആസ്പദമാക്കി ഈ വർഷത്തെ തീം ആയ താഴ്മ, വിശുദ്ധി, സൗഖ്യം എന്ന വിഷയാവതരണം നടത്തുകയും ചെയ്തു. തുടർന്ന് പാസ്റ്റർ രാജു ആനിക്കാട് "താഴ്മ" (ഫിലിപ്യർ 2:5 -11) എന്ന വിഷയത്തെ ആധാരമാക്കി ദൈവ വചനത്തിൽ നിന്ന് സംസാരിച്ചു ജനറൽ സെക്റട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു. ഐ പി സി സീനിയർ മിനിസ്റ്ററിൽ ഒരാളായ പാസ്റ്റർ ടി എ ചെറിയാൻ പ്രാർത്ഥിച്ചു ആരംഭിച്ച യോഗത്തിൽ പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, ബ്രദർ സണ്ണി മുളമൂട്ടിൽ എന്നിവർ പ്രാർത്ഥിച്ചു, പാസ്റ്റർ എം പി ജോർജുകുട്ടി, പാസ്റ്റർ കെ കോശി, കേണൽ വി ഐ ലുക്ക് എന്നിവർ സങ്കീർത്തനം വായിച്ചു. കൺവൻഷൻ ക്വയർ അനുഗ്രഹീതമായ ഗാനങ്ങൾ ആലപിച്ചു പാസ്റ്റർ സി സി ഏബ്രഹാമിന്റെ പ്രാർത്ഥനയും പാസ്റ്റർ ബെഞ്ചമിൻ വർഗീസിൻറെ ആശീർവാദത്തോടും കൂടെ കൺവെൻഷെൻറെ ഒന്നാം ദിവസം സമാപിച്ചു.