ബെംഗളുരു : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) കർണാടക സംസ്ഥാന 33-ാമത് സംസ്ഥാന കൺവൻഷൻ വടക്കൻ കർണാടകയിലെ റായച്ചൂരിൽ ആരംഭിച്ചു. പണ്ഡിത സിദ്ധരാമജബലദിന്നി ജില്ലാ രംഗമന്ദിരത്തിൽ ഐപിസി കർണാടക വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസഫ്, പാസ്റ്റർ ജി.പി.തോമസ് (ഹൈദരാബാദ്) എന്നിവർ പ്രസംഗിച്ചു. കൺവൻഷനിൽ ബൈബിൾ ക്ലാസ് ,സോദരി സമാജ വാർഷികം ,മിഷൻ ചലഞ്ചു എന്നിവ നടക്കും. ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, കർണാടക ഐ പി സി സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്, പാസ്റ്റർ റ്റി.ഡി.തോമസ് എന്നിവരും ദൈവവചനത്തിൽനിന്നു സംസാരിക്കും. സമാപന ദിവസമായ ജനുവരി 11 ശനിയാഴ്ച രാവിലെ 13 സെന്ററുകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും. വടക്കൻ കർണാടകയിലെ
റായച്ചൂരിൽ ആരംഭിച്ച ഐ പി സി കർണാടകയുടെ 33-ാമത് വാർഷിക കൺവൻഷൻ ഈ വർഷം കൂടുതൽ ഗ്രാമീണരെ പങ്കെടുപ്പിക്കുന്നതിനായ് മൂന്ന് സോണലുകളിലാണ് നടത്തുന്നത്. ഫെബ്രുവരി 7 മുതൽ 9 വരെ ശിവമൊഗയിലും (shimoga) ഫെബ്രുവരി 13 മുതൽ 16 വരെ ബെംഗളുരു ഹൊറമാവ് ഐ പി സി ഹെഡ്ക്വാർട്ടേഴ്സിൽ സമാപിക്കുമെന്ന് ജനറൽ കൺവീനർ പാസ്റ്റർ കെ.എസ് ജോസഫ് പറഞ്ഞു.