News Detail

ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികളും കൗൺസിൽ അംഗങ്ങളും മലബാറിലേക്ക്

 

*പ്രളയ കെടുതിയിൽ കൈത്താങ്ങാകാൻ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികളും കൗൺസിൽ അംഗങ്ങളും മലബാറിലേക്ക് തിരിച്ചു* 

കുമ്പനാട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും അംഗങ്ങളും മലബാറിലേക്ക് യാത്ര തിരിച്ചു.

മലബാറിൽ വിശ്വാസ സമൂഹം ഏറെയുള്ള നിലമ്പൂർ, വയനാട്, തിരുവമ്പാടി, പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കുവാനും അവരുടെ ദുരിതത്തിൽ ഒപ്പമുണ്ടെന്ന സന്ദേശവുമായാണ് കൗൺസിൽ ദൗത്യ സംഘത്തിന്റെ ദുരിതാശ്വാസവുമായി യാത്ര തിരിച്ചത്. ഇപ്പോഴുണ്ടായ ദുരന്തങ്ങളിൽ രണ്ടാം ഘട്ടമായാണ് മലബാറിലേക്ക് യാത്രയാകുന്നത്.

ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ഹൈറേഞ്ചിലെ കട്ടപ്പന നിവാസികളോടൊപ്പം ഒരു ദിനം ചിലവഴിച്ച് സഹായ വിതരണം നടത്തിയ ശേഷമാണ് മലബാറിലേക്ക് യാത്രതിരിച്ചത്.

പാസ്റ്റർ രാജു പൂവക്കാലയുടെ അധ്യക്ഷതയിൽ മുൻ പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ദൗത്യസംഘത്തെ പ്രാർത്ഥിച്ച് യാത്രയാക്കി. വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം, ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പോകുന്നത്. ട്രഷറർ പി.എം.ഫിലിപ്പ്, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ, പാസ്റ്റർ ജോൺ റിച്ചാർഡ്, ജോജി ഐപ്പ് മാത്യൂസ്‌,  സിനോജ് ജോർജ്, പീറ്റർ മാത്യു കല്ലൂർ, റെജി കൊന്നനിൽക്കുന്നതിൽ, വിജു മണക്കാല, പി.വി.കുട്ടപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഞായറാഴ്ച്ച പ്രാദേശിക സഭകളിൽ നിന്നും ശേഖരിച്ച സ്തോത്രകാഴ്ച്ചകളും സംഭാവനകളും നേരിട്ട് ഓഫീസിൽ എത്തിക്കുകയോ സ്റ്റേറ്റ് കൗൺസിലിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖേനെ സഹായമെത്തിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.

*I.P.C Kerala State -->* *Bank Account No: 13490200001343,* 

 *The Federal Bank Ltd; Kumbanad Branch,* 

IFSC - FDRL0001349.

 *HELP LINE PHONE NUMBERS :* 9526952121,  9447052458.

[8/13, 6:14 PM] Mathews Varughese:

വാർത്ത: ജോജി ഐപ്പ് മാത്യൂസ്