News Detail

കേരളം വീണ്ടും കാലവർഷ കെടുതിയിൽ സഹായ ഹസ്തവുമായി കേരളാ സ്റ്റേറ്റ്

 

*പ്രകൃതി ദുരന്തങ്ങളിൽ സഹായവുമായി I.P.C കേരള സ്റ്റേറ്റിന്റെ ആദ്യ സംഘം യാത്രയായി* 

ഉരുൾ പൊട്ടലിന്റെയും പ്രളയത്തിന്റെയും ദുരന്തമുഖത്ത് ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന പ്രകൃതിദുരന്തങ്ങളിൽ സഹായവുമായി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ദുരിതമനുഭവിക്കുന്നരുടെ അടുത്തേക്ക്.
ഇന്ന് (വെള്ളി) രാവിലെ കുമ്പനാട്ട് നടന്ന അടിയന്തര സ്റ്റേറ്റ് കൗൺസിലാണ് ദുരന്തമുഖത്ത് നേരിട്ടെത്താൻ തീരുമാനിച്ചത്.
ആദ്യ ഘട്ടമായി ഹൈറേഞ്ചിലെ കട്ടപ്പനയിലേക്ക് ആദ്യ സംഘം പോയി. വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം പ്രാർത്ഥിച്ച് ആദ്യ സംഘത്തെ അയച്ചു.
ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കൊന്നതിൽ, ജോയിന്റ് സെക്രട്ടറി ജി. കുഞ്ഞച്ചൻ, ട്രഷറർ പി.എം.ഫിലിപ്പ്, കൗൺസിൽ അംഗങ്ങളായ ഗ്ലാഡ്സൺ ജേക്കബ്, പാസ്റ്റർ സജി കാനം, ജോജി ഐപ്പ് മാത്യൂസ്, വിജു മണക്കാല എന്നിവർ ദുരിതാശ്വാസ പ്രവർത്തക സംഘത്തിലുണ്ട്.

വാർത്ത: ജോജി ഐപ്പ് മാത്യൂസ്