കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹെബ്രോൻ ബൈബിൾ കോളജ് (പി ജി) കോഴ്സിന്റെ 27 ആമത് ബാച്ചിന് തുടക്കമായി. പാസ്റ്റർ സി സി എബ്രഹാം അധ്യക്ഷത വഹിച്ചു പാസ്റ്റർ കെ സി ജോൺ ഉൽഘാടനം നിർവഹിച്ചു പാസ്റ്റർ രാജു പൂവക്കാലാ സമർപ്പണ പ്രാർത്ഥന നടത്തി പാസ്റ്റർ കെ സി തോമസ് ലഘു സന്ദേശം നൽകി. പാസ്‌റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പി എ മാത്യു, ജോസ് കെ എബ്രഹാം, സാംകുട്ടി ജോൺ ചിറ്റാർ, സിനോജ് ജോർജ്, ബ്രദർ പി എം ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. 42 വേദ ബിരുദധാരികൾ വിദ്യാർഥികളായുണ്ട് .