ഭവന സഹായ പദ്ധതി
ഇന്ത്യാ പെന്തെക്കോസ്സ് ദൈവസഭാ കേരളാ സ്‌റ്റേറ്റിന്റെ ചുമതലയിൽ ഭവനരഹിതരായ ശുശ്രുഷകർക്കുവേണ്ടി ഒരുക്കുന്ന ഭവന നിർമ്മാണ പദ്ധതിയാണ് ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും.
ഈ പദ്ധതിയിലേക്ക് ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത് ഐപിസി കേരളാ സ്റ്റേറ്റ് ട്രെഷറർ ബ്രദർ പി എം ഫിലിപ്പ് കുടുംബവുമാണ് . അവർ നൽകിയ 20 സെന്റ് സ്ഥലത്ത് 12 കുടുംബങ്ങൾക്ക് താമസിക്കത്തക്ക രീതിയിൽ ഒരു പാർപ്പിട സമുച്ചയം ആണ് വിഭാവനം ചെയ്യുന്നത് .
ഐപിസിയിൽ ദീർഘവർഷങ്ങൾ ശുശ്രുഷയിൽ പ്രശോഭിക്കുകയും ഇപ്പോൾ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന ഭവന രഹിതരായ അനേകം ദൈവദാസന്മാർ ഉണ്ട് . അവർക്കു ഒരു തുണ്ട് ഭൂമിയോ ഭവനമോ സ്വന്തമായി ഇല്ലാതെ വർഷങ്ങളായി വാടക കെട്ടിടങ്ങളിലും പലഇടങ്ങളിൽ ആശ്രിതരായും കഴിയുന്നു . ഇവരുടെ ദീർഘകാലത്തെ സ്വപ്നമാണ് ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും. ഈ പ്രവർത്തനത്തിൽ സാമ്പത്തികമായി സഹായ്ക്കുന്നതിനു സന്മനസുള്ള പ്രിയപ്പെട്ടവരിൽനിന്നും സഹായം പ്രതീക്ഷിക്കുന്നു.
എന്ന് ഐപിസി കേരളാ സ്റ്റേറ്റിനു വേണ്ടി
പാസ്റ്റർ കെ സി തോമസ് പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ
സ്റ്റേറ്റ് പ്രസിഡന്റ് സ്റ്റേറ്റ് സെക്രട്ടറി